"ചോറിന് കറിയില്ലെന്ന് പേടി വേണ്ട; പപ്പടം ഉണ്ടെങ്കിൽ ചമ്മന്തി റെഡി!
ചേരുവകൾ
പപ്പടം - 4 എണ്ണം (വറത്തത്)
നാളികേരം -1/2 മുറി തേങ്ങ ചിരകിയത്
ചുവന്നുള്ളി - 10 എണ്ണം
ഇഞ്ചി - 2 സ്പൂൺ
Apr 14, 2026, 12:10 IST
ചേരുവകൾ
പപ്പടം - 4 എണ്ണം (വറത്തത്)
നാളികേരം -1/2 മുറി തേങ്ങ ചിരകിയത്
ചുവന്നുള്ളി - 10 എണ്ണം
ഇഞ്ചി - 2 സ്പൂൺ
മുളകു പൊടി - 2 സ്പൂൺ
പുളി - 1 നെല്ലിക്കാ വലിപ്പം
കറിവേപ്പില - 3 തണ്ട്
ഉപ്പ് - 1 സ്പൂൺ
തയാറാക്കുന്ന വിധം
മിക്സിയുടെ ജാറിൽ ഇഞ്ചി, ഉള്ളി അരിഞ്ഞത്, കറിവേപ്പില, നാളികേരം, ഉപ്പ്, മുളകു പൊടി, പുളി, വറുത്ത പപ്പടം എല്ലാം ഒന്നിച്ച് ചേർത്ത് വെള്ളം ചേർക്കാതെ അരച്ച് എടുക്കുക. വളരെ രുചികരമായ ഒന്നാണ് പപ്പട ചമ്മന്തി