പപ്പായ ഇനി കറിയ്ക്ക് മാത്രമല്ല; കിടിലൻ ഫ്രഞ്ച് ഫ്രൈസ് തയ്യാറാക്കാം നിമിഷങ്ങൾക്കുള്ളിൽ!

ചേരുവകൾ

    പച്ചപ്പപ്പായ – 1 എണ്ണം

    കോൺഫ്ലോർ – 3 ടേബിൾസ്പൂൺ

    അരിപൊടി – 2 ടേബിൾസ്പൂൺ

    മുളകുപൊടി – 1 ടീസ്പൂൺ

    കുരുമുളകുപൊടി – ½ ടീസ്പൂൺ

 

ചേരുവകൾ

    പച്ചപ്പപ്പായ – 1 എണ്ണം

    കോൺഫ്ലോർ – 3 ടേബിൾസ്പൂൺ

    അരിപൊടി – 2 ടേബിൾസ്പൂൺ

    മുളകുപൊടി – 1 ടീസ്പൂൺ

    കുരുമുളകുപൊടി – ½ ടീസ്പൂൺ

    ഗരം മസാല – ½ ടീസ്പൂൺ

    വെളുത്തുള്ളി പേസ്റ്റ് – ½ ടീസ്പൂൺ

    ഉപ്പ് – ആവശ്യത്തിന്

    നാരങ്ങാനീര് – 1 ടീസ്പൂൺ

    വെള്ളം – ആവശ്യത്തിന്

    എണ്ണ – വറുക്കാൻ

തയ്യാറാക്കുന്ന വിധം

    പപ്പായയുടെ തൊലി കളഞ്ഞ് വിത്ത് നീക്കം ചെയ്യുക.

    ഫ്രഞ്ച് ഫ്രൈസിന്റെ പോലെ നീളത്തിൽ ഒരേ വലുപ്പത്തിൽ മുറിക്കുക.

    മുറിച്ച പപ്പായ തണുത്ത വെള്ളത്തിൽ 10 മിനിറ്റ് ഇട്ട് കഴുകി, ശേഷം നന്നായി തുടച്ച് വെള്ളം കളയുക.

    ഒരു ബൗളിൽ കോൺഫ്ലോർ, അരിപൊടി, മുളകുപൊടി, കുരുമുളക്, ഗരം മസാല, വെളുത്തുള്ളി, ഉപ്പ്, നാരങ്ങാനീര് എന്നിവ ചേർക്കുക.

    പപ്പായ കഷണങ്ങൾ ചേർത്ത് നന്നായി കോട്ട് ചെയ്യുക. ആവശ്യമെങ്കിൽ 1–2 ടീസ്പൂൺ വെള്ളം മാത്രം തളിക്കുക.

    എണ്ണ നന്നായി ചൂടാക്കി പപ്പായ കഷണങ്ങൾ ചെറിയ ബാച്ചുകളായി ഇടുക.

    ആദ്യം മീഡിയം തീയിൽ വറുത്ത് ഉള്ളിൽ വേവിക്കുക. പിന്നീട് തീ കൂട്ടി ഗോൾഡൻ ബ്രൗൺ, ക്രിസ്പി ആകുന്നതുവരെ വറുക്കുക.

    ടിഷ്യൂവിൽ കോരി എടുത്ത് ചൂടോടെ സെർവ് ചെയ്യുക.