വെജിറ്റേറിയൻ പ്രിയർക്കായി സ്പെഷ്യൽ പനീർ ദം ബിരിയാണി
ചേരുവകൾ
ബാസ്മതി അരി – 2 കപ്പ്
പനീർ – 250 ഗ്രാം
സവാള – 2 എണ്ണം, നീളത്തിൽ അരിഞ്ഞത്
തക്കാളി – 1
ചേരുവകൾ
ബാസ്മതി അരി – 2 കപ്പ്
പനീർ – 250 ഗ്രാം
സവാള – 2 എണ്ണം, നീളത്തിൽ അരിഞ്ഞത്
തക്കാളി – 1
തൈര് – ½ കപ്പ്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
പച്ചമുളക് – 2
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
ഗരം മസാല – 1 ടീസ്പൂൺ
പുതിന, മല്ലിയില – ആവശ്യത്തിന്
നെയ്യ് – 2 ടേബിൾസ്പൂൺ
എണ്ണ – 2 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
അരി 20 മിനിറ്റ് കുതിർത്ത്, ഉപ്പും മുഴുവൻ മസാലകളും ചേർത്ത വെള്ളത്തിൽ 70–80% വേവിക്കുക.
പനീർ കഷണങ്ങൾ അല്പം എണ്ണയിൽ വറുത്തെടുക്കുക.
അതേ പാത്രത്തിൽ സവാള വഴറ്റി, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, തക്കാളി ചേർക്കുക.
മസാലപ്പൊടികളും തൈരും ചേർത്ത് നന്നായി വഴറ്റുക. പനീർ ചേർക്കുക.
മുകളിൽ പകുതി ചോറ്, പുതിന, മല്ലിയില, നെയ്യ് എന്നിവ ചേർക്കുക. വീണ്ടും ബാക്കിയുള്ള ചോറ് ഇടുക.
പാത്രം മൂടി കുറഞ്ഞ തീയിൽ 15–20 മിനിറ്റ് ദം ചെയ്യുക.
5 മിനിറ്റ് അടച്ച് വെച്ച ശേഷം പതുക്കെ ഇളക്കി വിളമ്പാം.