ഈ റോൾ നിങ്ങൾ ഇതിന് മുന്നേ കഴിച്ചിട്ടുണ്ടോ ?
ചേരുവകൾ:
● പനീർ- 200 ഗ്രാം
● തക്കാളി - 1
● കാപ്സികം - 1
● സവാള - 1
● പച്ചമുളക് - 2
● മുട്ട- 1
● ഇഞ്ചി - 1 കഷ്ണം
● വെളുത്തുള്ളി - 3 അല്ലി
● മുളകുപൊടി - 1 ടീസ്പൂൺ
● പെരുംജീരകപ്പൊടി - 1/ 4 ടീസ്പൂൺ
● കുരുമുളകുപൊടി - 1/ 2 ടീസ്പൂൺ
● വെളിച്ചെണ്ണ - ആവശ്യത്തിന്
● ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം:
തക്കാളി, കാപ്സികം, സവാള, പച്ചമുളക് എന്നിവ ചെറുതായി അരിയുക. ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ കൈ കൊണ്ട് ചെറുതായി പൊടിച്ചെടുത്ത പനീർ ചേർത്ത് നന്നായി വറുത്തു മാറ്റിവെക്കുക. ബാക്കിയുള്ള എണ്ണയിൽ, അരച്ചെടുത്ത ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് മൂപ്പിക്കുക.
ഇതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന സവാളയും കാപ്സികവും പച്ചമുളകും ചേർത്ത് വഴറ്റുക. സവാള ഇളം ബ്രൗൺ കളർ ആകുമ്പോൾ മുളകുപൊടിയും കുരുമുളകുപൊടിയും പെരുംജീരകപ്പൊടിയും ഉപ്പും ചേർത്തിളക്കിയതിനുശേഷം തക്കാളി ചേർക്കുക.
തക്കാളി നന്നായി വാടിക്കഴിയുമ്പോൾ വറുത്തു വെച്ചിരിക്കുന്ന പനീർ ചേർത്ത് അഞ്ചു മിനിറ്റു കൂടി വഴറ്റുക. ശേഷം ബട്ടൂരയിൽ വിളമ്പി റോൾ ചെയ്തെടുക്കാം.