വൈകുന്നേരത്തെ ചായസമയം ഇനി കൂടുതൽ സ്പെഷ്യൽ ആക്കാം! 

ചേരുവകൾ
പനീർ സ്റ്റഫിംഗ് തയ്യാറാക്കാൻ:
- പനീർ – 1 കപ്പ് (തുരമ്മിയത്)
- ക്യാരറ്റ് – 1/4 കപ്പ് (തുരമ്മിയത്)
- പച്ചപട്ടേണി (Green peas) – 1/4 കപ്പ് (വേവിച്ചു ചെറുതായി ഉടച്ചത്)
- മുളകുപൊടി – 1/2 ടീസ്പൂൺ

 

ചേരുവകൾ
പനീർ സ്റ്റഫിംഗ് തയ്യാറാക്കാൻ:
- പനീർ – 1 കപ്പ് (തുരമ്മിയത്)
- ക്യാരറ്റ് – 1/4 കപ്പ് (തുരമ്മിയത്)
- പച്ചപട്ടേണി (Green peas) – 1/4 കപ്പ് (വേവിച്ചു ചെറുതായി ഉടച്ചത്)
- മുളകുപൊടി – 1/2 ടീസ്പൂൺ
- മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
- മല്ലിയില – 1 ടേബിൾ സ്പൂൺ (ചെറുതായി അരിഞ്ഞത്)
- ഉപ്പ് – പാകത്തിന്
മാവ് തയ്യാറാക്കാൻ:
- കടലമാവ് – 3/4 കപ്പ്
- വെള്ളം – 1/3 കപ്പ്
- മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
- മുളകുപൊടി – 1/4 ടീസ്പൂൺ
- കായപ്പൊടി – ഒരു നുള്ള്
- ഉപ്പ് – പാകത്തിന്
മറ്റ് ചേരുവകൾ:
- ഗോതമ്പ് ബ്രെഡ് സ്പ്ലൈസുകൾ – 4 എണ്ണം
- എണ്ണ – ഡീപ് ഫ്രൈ ചെയ്യാൻ ആവശ്യത്തിന്
പനീർ ബ്രെഡ് പക്കോട തയ്യാറാക്കുന്ന വിധം
സ്റ്റെപ്പ് 1: ഒരു പാത്രത്തിൽ പനീർ സ്റ്റഫിംഗിനായി എടുത്ത ചേരുവകളെല്ലാം (പനീർ, ക്യാരറ്റ്, പട്ടേണി, പൊടികൾ, മല്ലിയില, ഉപ്പ്) ചേർത്ത് നന്നായി യോജിപ്പിച്ച് 4 തുല്യ ഭാഗങ്ങളായി മാറ്റി വെക്കുക. സ്റ്റെപ്പ് 2: മറ്റൊരു പാത്രത്തിൽ മാവിനായി എടുത്ത ചേരുവകൾ (കടലമാവ്, പൊടികൾ, ഉപ്പ്, വെള്ളം) ചേർത്ത് കട്ടകെട്ടാത്ത മിനുസമാർന്ന മാവായി തയ്യാറാക്കുക. സ്റ്റെപ്പ് 3: ഒരു ബ്രെഡ് സ്ലൈസ് എടുത്ത് അതിനു മുകളിൽ തയ്യാറാക്കി വെച്ച സ്റ്റഫിംഗ് ഒരേപോലെ പരത്തി വെക്കുക. ഇതിനു മുകളിൽ മറ്റൊരു ബ്രെഡ് സ്ലൈസ് വെച്ച് ചെറുതായി അമർത്തിയ ശേഷം ഡയഗണലായി (ചരിവായി) മുറിച്ച് രണ്ട് ത്രികോണ കഷ്ണങ്ങളാക്കുക. ബാക്കിയുള്ളവയും ഇതുപോലെ തയ്യാറാക്കുക. സ്റ്റെപ്പ് 4: തയ്യാറാക്കിയ ഓരോ ബ്രെഡ് സ്ലൈസും കടലമാവ് കൂട്ടിൽ മുക്കി എല്ലാ വശങ്ങളും നന്നായി കോട്ട് ചെയ്തെടുക്കുക. സ്റ്റെപ്പ് 5: ഇത് ചൂടായ എണ്ണയിലേക്ക് ഇട്ട്, ഇടത്തരം തീയിൽ (Medium flame) ഇരുവശവും ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വറുത്തു കോരുക. സ്റ്റെപ്പ് 6: എണ്ണ വാർന്നുപോകാനായി ടിഷ്യു പേപ്പറിലേക്ക് മാറ്റുക.ചൂടോടെ സോസിനൊപ്പമോ ചായയോടൊപ്പമോ വിളമ്പാം!