ബ്രേക്ക്ഫാസ്റ്റിന് വെറൈറ്റി വേണോ? ഇതാ പ്രോട്ടീൻ സമൃദ്ധമായ പനീർ ഭുർജി
ചേരുവകൾ
പനീർ – 200 ഗ്രാം, പൊടിച്ചത്
സവാള – 1 എണ്ണം, ചെറുതായി അരിഞ്ഞത്
തക്കാളി – 1 എണ്ണം, ചെറുതായി അരിഞ്ഞത്
പച്ചമുളക് – 2 എണ്ണം, ചെറുതായി അരിഞ്ഞത്
ചേരുവകൾ
പനീർ – 200 ഗ്രാം, പൊടിച്ചത്
സവാള – 1 എണ്ണം, ചെറുതായി അരിഞ്ഞത്
തക്കാളി – 1 എണ്ണം, ചെറുതായി അരിഞ്ഞത്
പച്ചമുളക് – 2 എണ്ണം, ചെറുതായി അരിഞ്ഞത്
ഇഞ്ചി – ½ ഇഞ്ച് കഷ്ണം, ചെറുതായി അരിഞ്ഞത്
വെളുത്തുള്ളി – 3–4 അല്ലി, ചെറുതായി അരിഞ്ഞത്
എണ്ണ – 1 ടേബിൾസ്പൂൺ
ജീരകം – ½ ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
മുളകുപൊടി – ½ ടീസ്പൂൺ
ഗരം മസാല – ½ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
മല്ലിയില – 2 ടേബിൾസ്പൂൺ, അരിഞ്ഞത്
തയ്യാറാക്കുന്ന വിധം
പനീർ കൈകൊണ്ട് നന്നായി പൊടിച്ച് മാറ്റിവയ്ക്കുക.
ഒരു പാനിൽ എണ്ണ ചൂടാക്കി ജീരകം ചേർത്ത് പൊട്ടിക്കുക.
സവാളയും പച്ചമുളകും ചേർത്ത് സവാള ഇളം ഗോൾഡൻ നിറമാകുന്നതുവരെ വഴറ്റുക.
ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് 30 സെക്കൻഡ് വഴറ്റുക.
അരിഞ്ഞ തക്കാളി ചേർത്ത് നന്നായി മൃദുവാകുന്നതുവരെ വേവിക്കുക.
മഞ്ഞൾപ്പൊടി, മുളകുപൊടി, ഗരം മസാല, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി 1–2 മിനിറ്റ് വഴറ്റുക.
ഇതിലേക്ക് പൊടിച്ചുവെച്ച പനീർ ചേർത്ത് ഇളക്കി യോജിപ്പിക്കുക.
ചെറിയ തീയിൽ 3–4 മിനിറ്റ് വേവിക്കുക.
അവസാനം അരിഞ്ഞ മല്ലിയില ചേർത്ത് ഇളക്കി തീ ഓഫ് ചെയ്യുക.