വെറും പാലും പഞ്ചസാരയും മതി; വായിൽ അലിഞ്ഞിറങ്ങുന്ന പാലുകൊവ തയ്യാറാക്കാം!
ആവശ്യമായ ചേരുവകൾ
ഫുൾ ക്രീം പാൽ – 2 ലിറ്റർ
പഞ്ചസാര – ½ കപ്പ്
നെയ്യ് – 1 ടീസ്പൂൺ
Nov 6, 2026, 12:30 IST
ആവശ്യമായ ചേരുവകൾ
ഫുൾ ക്രീം പാൽ – 2 ലിറ്റർ
പഞ്ചസാര – ½ കപ്പ്
നെയ്യ് – 1 ടീസ്പൂൺ
ഏലയ്ക്കാപ്പൊടി – ഒരു നുള്ള്
തയ്യാറാക്കുന്ന വിധം
കട്ടിയുള്ള ഒരു പാത്രത്തിൽ പാൽ ഒഴിച്ച് തിളപ്പിക്കുക.
പാൽ തിളച്ചശേഷം തീ കുറച്ച് ഇടയ്ക്കിടെ ഇളക്കിക്കൊണ്ടിരിക്കുക.
പാൽ കുറുകി കട്ടിയാകുമ്പോൾ പാത്രത്തിന്റെ വശങ്ങളിൽ പറ്റിപ്പിടിക്കുന്ന പാൽത്തടി ഇളക്കിയെടുക്കുക.
പാൽ ഏകദേശം കട്ടിയുള്ള മിശ്രിതമായി മാറുമ്പോൾ പഞ്ചസാര ചേർക്കുക.
പഞ്ചസാര അലിഞ്ഞ് മിശ്രിതം വീണ്ടും കുറുകുന്നതുവരെ ഇളക്കുക.
അവസാനം നെയ്യും ഏലയ്ക്കാപ്പൊടിയും ചേർത്ത് അടുപ്പിൽനിന്ന് മാറ്റുക.
തണുത്തശേഷം വിളമ്പാം.