പൂപോലെ പാലപ്പം തയ്യാറാക്കാം
Oct 27, 2025, 15:45 IST
ആവശ്യമുള്ള സാധനങ്ങൾ
പച്ചരി 2 ഗ്ലാസ്സ്
തേങ്ങ ചിരകിയത് 1/2 കപ്പ്
ചോറ് ഒരു കൈ
വെള്ളം 1 കപ്പ് ( പകരം തേങ്ങാപ്പാൽ ഉപയോഗിക്കാം )
Instant Yeast ആണെങ്കിൽ ഒരു നുള്ള്)active yeast ഇളം ചൂടുവെള്ളത്തിൽ ഇട്ടു വച്ചു ചേർക്കണം
ഉപ്പ്
പാചകരീതി
അരി മിനിമം ഒരു നാലു മണിക്കൂർ എങ്കിലും കുതിരാൻ വക്കണം. അത് കഴിഞ്ഞു പകുതി ഭാഗം വെള്ളം ചേർത്ത് അരച്ചെടുക്കണം. അരച്ചതിൽ നിന്ന് 4 ടേബിൾ സ്പൂൺ മാവ് എടുത്ത് മൂന്നിരട്ടി വെള്ളം ചേർത്ത് അടുപ്പത്തു വച്ചു കുറുക്കിയെടുക്കണം. രണ്ടാമത്തെ സെറ്റ് തേങ്ങ ചിരകയതും തേങ്ങ പാലും ചേർത്ത് അരച്ചെടുക്കാം. അവസാനം 1പിടി ചോറും കപ്പി കുറുക്കിയതും ചേർത്ത് അരക്കണം. ശേഷം yeast ചേർത്ത് നന്നായി കൈ കൊണ്ട് ഇളക്കി യോജിപ്പിക്കണം. പിറ്റേന്ന് ഒരു നുള്ള് പഞ്ചസാരയും കൂടി ചേർത്ത് അപ്പം ചുട്ടെടുക്കാം.