രുചികരമായ ഈ കറി ഉണ്ടെങ്കിൽ ചോറിന് വേറൊന്നും വേണ്ട !

 

ചേരുവകൾ

വെളിച്ചെണ്ണ - 1/3 കപ്പ്‌
ഉഴുന്നു പരിപ്പ് - 1 ടീ സ്പൂൺ
കടലപ്പരിപ്പ് - 1 ടീ സ്പൂൺ
ഉലുവ - 1 ടീ സ്പൂൺ
നാളികേരം - 1 കപ്പ്‌
കറിവേപ്പില
മുളക് പൊടി - 1 ടേബിൾസ്പൂൺ
മല്ലി പൊടി - 1/2 ടീ സ്പൂൺ
മഞ്ഞ പൊടി - 1/4 ടീ സ്പൂൺ
കായം - 1/4 ടീ സ്പൂൺ
തുവര പരിപ്പ് - 1 കപ്പ്‌ വേവിച്ചത്
മുരിങ്ങക്കായ - 2 എണ്ണം
വേവിച്ച ഉരുളക്കിഴങ്ങ്‌ - വലുത് 1 എണ്ണം
തക്കാളി - 3 എണ്ണം
ഉപ്പ് - 2 ടീ സ്പൂൺ
പുളി വെള്ളത്തിൽ പിഴിഞ്ഞത് - 1 കപ്പ്‌
മല്ലിയില
വെളിച്ചെണ്ണ - 2 ടീ സ്പൂൺ
കടുക് - 1 ടീ സ്പൂൺ
ഉലുവ - 1 ടീ സ്പൂൺ
വറ്റൽ മുളക് -2 എണ്ണം
കറിവേപ്പില

വറുക്കാൻ ഉള്ള ചേരുവകൾ

• ഒരു പാനിൽ എണ്ണ ചൂടാക്കി ഉഴുന്ന് പരിപ്പ്, കടല പരിപ്പ്, ഉലുവ എന്നിവ ചേർത്ത് വഴറ്റുക.

• പരിപ്പ് നിറം മാറി തുടങ്ങുമ്പോൾ നാളികേരം ചേർക്കുക ഒപ്പം കുറച്ച് കറിവേപ്പിലയും.

• നാളികേരം വഴന്നു വരുമ്പോൾ മുളക് പൊടി, മല്ലി പൊടി, മഞ്ഞൾ പൊടി എന്നിവ ചേർത്ത് പച്ച മണം മാറുന്ന വരെ വഴറ്റുക.

• കായം ചേർത്ത് വാങ്ങി വെയ്ക്കുക.

• തണുത്ത ശേഷം നന്നായി അരച്ചെടുക്കുക.

∙ ചുവട് കട്ടിയുള്ള പാത്രത്തിൽ വേവിച്ച പരിപ്പും, മുരിങ്ങക്കായ, വേവിച്ച ഉരുളകിഴങ്ങും ചേർത്ത് മുരിങ്ങക്കായ വേവുന്ന വരെ തിളപ്പിക്കുക.

∙ വെന്തു വരുമ്പോൾ തക്കാളി ചേർക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് വേവിക്കുക. (ഇഷ്ടമുള്ള പച്ചക്കറികൾ ചേർക്കാവുന്നതാണ് )

∙ ശേഷം പുളി വെള്ളം ചേർത്ത് 8-10 മിനിട്ട് തിളപ്പിക്കുക. തിളച്ചു വരുമ്പോൾ അരപ്പ് ചേർത്ത് 3-4 മിനിറ്റ് തിളപ്പിച്ച ശേഷം മല്ലിയില ചേർക്കുക.

വറുത്തിടാൻ :

ചെറിയ ചീന ചട്ടിയിൽ 2 ടീ സ്പൂൺ എണ്ണയിൽ കടുക്, ഉലുവ, വറ്റൽ മുളക്, കറിവേപ്പില ചേർക്കുക. കടുക് പൊട്ടി കഴിയുമ്പോൾ സാമ്പാറിലേക്ക് ഒഴിക്കുക.