പാലക് പൊറോട്ട തയ്യാറാക്കിയാലോ

ചേരുവകൾ
ഗോതമ്പുപൊടി - 2cup
പാല്കച്ചീര പൊടിയായി അരിഞ്ഞത് -1cup
ഉപ്പ് ആവശ്യത്തിന്
എണ്ണ /നെയ്യ് -1/2cup

 

ചേരുവകൾ
ഗോതമ്പുപൊടി - 2cup
പാല്കച്ചീര പൊടിയായി അരിഞ്ഞത് -1cup
ഉപ്പ് ആവശ്യത്തിന്
എണ്ണ /നെയ്യ് -1/2cup
വെള്ളം-1/4 cup
മുളകുപൊടി -1/4tsp
മഞ്ഞൾപൊടി -1/4tsp
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 tsp

തയാറാക്കുന്ന വിധം
ഗോതമ്പു പൊടിയും അരിഞ്ഞു വെച്ചിരിക്കുന്ന ചീരയും 1സ്പൂൺ എണ്ണയും മുളകുപൊടി, മഞ്ഞൾപൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് നന്നായി തിരുമ്മി യോജിപ്പിക്കുക. ശേഷം ആവശ്യത്തിന് കുറേശ്ശേ വെള്ളം ഒഴിച്ചു കൊടുത്തു കുഴക്കുക. ചപ്പാത്തി മാവിന്റെ പരുവത്തിൽ കുഴച്ചെടുക്കണം. നന്നായി കുഴച്ചു മയപ്പെടുത്തണം. കുഴച്ചെടുത്ത മാവ് 10മിനുട്ട് നനഞ്ഞ തുണിയിട്ട് മൂടി വെക്കുക. അതിനു ശേഷം ചെറിയ ഉരുളകളാക്കി വെക്കുക. ഓരോ ഉരുളയും ചപ്പാത്തിക്ക് പരത്തുന്നതു പോലെ പരത്തി ചൂടായ കല്ലിൽ ഇട്ടു എണ്ണ /നെയ്യ് പുരട്ടി രണ്ടു വശവും ചുട്ടെടുക്കുക.... ചട്ണിയോടൊപ്പം ചൂടോടെ കഴിക്കുക..