പായസക്കൊതിയൻമ്മാർക്കായി ഇതാ ഒരു പുഡ്ഡിംഗ്..ഒരു 'പായസ പുഡ്ഡിംഗ്'..

ചിലർക്ക് പായസം ചൂടോടെ കഴിക്കുന്നതാണ് ഇഷ്ടമെങ്കിൽ മറ്റു ചിലർക്ക് അത് തണുപ്പിച്ചു കഴിക്കുന്നതാണ് ഇഷ്ടം. അങ്ങനെയുള്ളവർക്ക് തയ്യാറാക്കി നൽകാവുന്ന ഒരു പുഡ്ഡിംഗ് ആണ് പാലട പുഡിങ്..
 
ചിലർക്ക് പായസം ചൂടോടെ കഴിക്കുന്നതാണ് ഇഷ്ടമെങ്കിൽ മറ്റു ചിലർക്ക് അത് തണുപ്പിച്ചു കഴിക്കുന്നതാണ് ഇഷ്ടം. അങ്ങനെയുള്ളവർക്ക് തയ്യാറാക്കി നൽകാവുന്ന ഒരു പുഡ്ഡിംഗ് ആണ് പാലട പുഡിങ്..

ആവശ്യമായവ

പാലട പായസം മിക്സ് – ഒന്ന്
പാൽ – മൂന്നു കപ്പ്
വെള്ളം – ഒന്നരക്കപ്പ്
കണ്ടൻസ്ഡ് മിൽക് – കാൽ കപ്പ്
നെയ്യ് – ഒരു വലിയ സ്പൂൺ
ചൈനാഗ്രാസ് – ഏഴു ഗ്രാം
കശുവണ്ടിപ്പരിപ്പ് പൊടിച്ചത് – അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

ചൈനാഗ്രാസ് അരക്കപ്പ് വെള്ളത്തിൽ പത്തു മിനിറ്റു കുതിർത്തു വയ്ക്കുക. സോസ്പാനിൽ പാലും ഒരു കപ്പ് വെള്ളവും പാലട പായസം മിക്സും ചേർത്തു വേവിക്കുക. പാലട വേവുന്നതാണു പാകം. ഇതിലേക്കു കണ്ടൻസ്ഡ് മിൽക് ചേർത്തിളക്കണം.

ചൈനാഗ്രാസ് ഉരുക്കിയതും ചേർത്തിളക്കി കുറുകുമ്പോള്‍ വാങ്ങാം. ഒരു വലിയ സ്പൂൺ നെയ്യും ചേർത്തിളക്കി മയം പുരട്ടിയ പാത്രത്തിൽ ഒഴിച്ചു കശുവണ്ടിപ്പരിപ്പു കൊണ്ട് അലങ്കരിച്ചു ഫ്രിഡ്ജിൽ വച്ചു സെറ്റ് ചെയ്യാം.