ഉച്ചയൂണിന് തയ്യാറാക്കാം ബീറ്റ്റൂട്ട് പച്ചടി  

ബീറ്റ്റൂട്ട് മുളകുപൊടിയും ആവശ്യത്തിന് വെള്ളവും ചേർത്ത് ഒന്ന് വേവിച്ചെടുക്കുക. തേങ്ങയും കടുകും ചേർത്ത് അരച്ചെടുക്കുക. ബീറ്റ്റൂട്ട് വെന്തു വരുമ്പോൾ ഈ  മിക്സ് ചേർത്തിളക്കുക. തൈര് കൂടി ചേർത്ത് കൊടുക്കുക

 

ചേരുവകൾ

    ഗ്രേറ്റ് ചെയ്ത ബീറ്റ്റൂട്ട്                          1/4 കപ്പ്‌
    മുളക് പൊടി                                      1/2 ടീസ്പൂൺ
    തേങ്ങ                                                  1/4 ടീസ്പൂൺ
    കടുക്                                                   1/8 ടീസ്പൂൺ
    തൈര്                                                  2 ടേബിൾ സ്പൂൺ
    വെളിച്ചെണ്ണ                                        1 ടീസ്പൂൺ 
    ഉപ്പ്                                                       ആവശ്യത്തിന്
    കറിവേപ്പില                                        ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം

ബീറ്റ്റൂട്ട് മുളകുപൊടിയും ആവശ്യത്തിന് വെള്ളവും ചേർത്ത് ഒന്ന് വേവിച്ചെടുക്കുക. തേങ്ങയും കടുകും ചേർത്ത് അരച്ചെടുക്കുക. ബീറ്റ്റൂട്ട് വെന്തു വരുമ്പോൾ ഈ  മിക്സ് ചേർത്തിളക്കുക. തൈര് കൂടി ചേർത്ത് കൊടുക്കുക. കറിവേപ്പിലയും വെളിച്ചെണ്ണയും കൂടി തൂവിയ ശേഷം തീ കെടുത്തുക. പച്ചടി തയ്യാർ.