വേനൽച്ചൂടിനെ തോൽപ്പിക്കാൻ ഈ കൂൾ കൂൾ പാൽ സർബത്ത്
ചേരുവകൾ:
പാൽ - 1/2 ലിറ്റർ
നന്നാറി/നറുനീണ്ടി - 4 ടേബിൾ സ്പൂൺ
ബേസിൽ സീഡ് / കസ്കസ് - 1 ടേബിൾ സ്പൂൺ
May 11, 2026, 16:20 IST
ചേരുവകൾ:
പാൽ - 1/2 ലിറ്റർ
നന്നാറി/നറുനീണ്ടി - 4 ടേബിൾ സ്പൂൺ
ബേസിൽ സീഡ് / കസ്കസ് - 1 ടേബിൾ സ്പൂൺ
ഐസ് ക്യൂബ്സ് -ആവശ്യത്തിന്
വാനില ഐസ്ക്രീം - 2 സ്കൂപ്പ്
തയാറാക്കുന്ന വിധം
ബേസിൽ സീഡ്‌സ് വെള്ളത്തിൽ കുതിർത്ത് വയ്ക്കുക. മിക്സിയുടെ ജാറിലേക്ക് നന്നാറി സർബത്തും പാലും ഐസ് ക്യൂബ്സും ഐസ് ക്രീമും ചേർത്ത് നന്നായി അടിച്ചെടുക്കുക. ശേഷം അതിലേക്ക് വെള്ളത്തിൽ കുതിർത്തു വച്ച ബേസിൽ സീഡ്‌സ് ചേർത്ത് കൊടുത്ത് ഒന്ന് ഇളക്കിയെടുത്താൽ രുചിയൂറുന്ന പാൽ സർബത്ത് റെഡി.