വ്യത്യസ്തമായ രുചിയുമായി പാൽ പൊറോട്ട
ചേരുവകൾ
മൈദ – 2 കപ്പ്
മുട്ട – 1 എണ്ണം
പാൽ – ആവശ്യത്തിന് (മാവ് കുഴയ്ക്കാൻ)
ഉപ്പ് – പാകത്തിന്
വനസ്പതി / ഓയിൽ / നെയ്യ് – ആവശ്യത്തിന് (മാവ് കുഴയ്ക്കാനും പൊറോട്ട ചുട്ടെടുക്കാനും)
തയ്യാറാക്കുന്ന വിധം
ചേരുവകൾ
മൈദ – 2 കപ്പ്
മുട്ട – 1 എണ്ണം
പാൽ – ആവശ്യത്തിന് (മാവ് കുഴയ്ക്കാൻ)
ഉപ്പ് – പാകത്തിന്
വനസ്പതി / ഓയിൽ / നെയ്യ് – ആവശ്യത്തിന് (മാവ് കുഴയ്ക്കാനും പൊറോട്ട ചുട്ടെടുക്കാനും)
തയ്യാറാക്കുന്ന വിധം
സ്റ്റെപ്പ് 1: മാവ് കുഴയ്ക്കലും റെസ്റ്റ് ചെയ്യലും
ഒരു പാത്രത്തിൽ മൈദ, മുട്ട, പാകത്തിന് ഉപ്പ് എന്നിവ എടുക്കുക.
ഇതിലേക്ക് ആവശ്യത്തിന് പാൽ കുറച്ചുതവണകളായി ഒഴിച്ച് മാവ് നന്നായി 10-15 മിനിറ്റ് സോഫ്റ്റ് ആകുന്നത് വരെ കൈകൊണ്ട് നല്ലതുപോലെ കുഴച്ചെടുക്കുക.
മാവ് നന്നായി സോഫ്റ്റ് ആയിക്കഴിഞ്ഞാൽ 2 ടേബിൾ സ്പൂൺ വനസ്പതി കൂടി ചേർത്ത് വീണ്ടും നന്നായി കുഴക്കുക.
ഈ മാവ് ഒരു നനഞ്ഞ തുണിയിൽ പൊതിഞ്ഞ് കുറഞ്ഞത് 4 മണിക്കൂർ നേരം പൊങ്ങാനും സോഫ്റ്റ് ആകാനുമായി മാറ്റി വെക്കുക.
സ്റ്റെപ്പ് 2: ലെയറുകൾ തയ്യാറാക്കൽ
5. മാവ് നന്നായി റെസ്റ്റ് ആയ ശേഷം ചെറിയ ഉരുളകളാക്കി എടുക്കുക.
6. ഓരോ ഉരുളയും സാധാരണ ചപ്പാത്തിയെക്കാൾ കട്ടി കുറച്ച് പരത്തി എടുക്കുക.
7. ഇതിനു മുകളിലായി അല്പം നെയ്യ് തടവിയ ശേഷം, സ്ക്വയർ (Square) ആകൃതിയിൽ ചപ്പാത്തി മടക്കുന്നത് പോലെ മടക്കുക.
8. മടക്കി വെച്ചിരിക്കുന്ന ഈ മാവ് വീണ്ടും കനം കുറച്ച് പരത്തി എടുക്കുക.
സ്റ്റെപ്പ് 3: പൊറോട്ട ചുട്ടെടുക്കൽ
9. ഒരു പാൻ (അല്ലെങ്കിൽ ദോശക്കല്ല്) അടുപ്പത്ത് വെച്ച് ചൂടാക്കുക.
10. ഇതിലേക്ക് 2 ടീ സ്പൂൺ നെയ്യോ ഓയിലോ (അല്ലെങ്കിൽ രണ്ടും കൂടി മിക്സ് ചെയ്തതോ) ഒഴിക്കുക.
11. പരത്തി വെച്ചിരിക്കുന്ന പാൽ പൊറോട്ട ഓരോന്നായി പാനിലിട്ട് ഇടത്തരം തീയിൽ തിരിച്ചും മറിച്ചും ഗോൾഡൻ കളർ ആയി മൊരിഞ്ഞു വരുന്നത് വരെ ചുട്ടെടുക്കുക.
നല്ല ചൂടോടെ ചിക്കൻ കറിയോ മട്ടൻ കറിയോ കൂട്ടി കഴിക്കാൻ കിടിലൻ രുചിയിലുള്ള സോഫ്റ്റ് പാൽ പൊറോട്ട തയ്യാർ!