രാത്രി ഹെൽത്തിയായിരിക്കാൻ ഈ ഡ്രിങ്ക്
ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാൻ സമയമില്ലാത്തവർക്കും, വണ്ണം കുറയ്ക്കാൻ ഡയറ്റ് ചെയ്യുന്നവർക്കും എളുപ്പത്തിൽ തയ്യാറാക്കാവുന്ന കിടിലൻ വിഭവമാണ് ഓവർനൈറ്റ് ഓട്സ്. ഇത് തലേദിവസം രാത്രി തന്നെ തയ്യാറാക്കിവെക്കാം. ഇതിനായി അര കപ്പ് റോൾഡ് ഓട്സും അര കപ്പ് പാലും വൃത്തിയുള്ള ഒരു ഗ്ലാസ് ജാറിലേക്ക് മാറ്റുക.
ഇതിലേക്ക് വണ്ണം കുറയ്ക്കാൻ ഏറെ സഹായിക്കുന്ന ഒരു ടീസ്പൂൺ ചിയ സീഡ്സും, മധുരത്തിനായി ഒരു ടീസ്പൂൺ തേനും ചേർത്ത് സ്പൂൺ കൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കണം. ശേഷം ഈ ജാർ വായു കടക്കാതെ അടച്ച് രാത്രി മുഴുവൻ ഫ്രിജിൽ വച്ച് തണുപ്പിക്കുക. രാവിലെ എടുക്കുമ്പോൾ ഓട്സ് പാലിൽ കുതിർന്ന് നല്ല സോഫ്റ്റായിട്ടുണ്ടാകും.
കഴിക്കുന്നതിന് തൊട്ടുമുൻപായി ഇതിനു മുകളിലേക്ക് കാൽ കപ്പ് അളവിൽ ചെറുതായി അരിഞ്ഞ ആപ്പിളോ പഴമോ മാതളമോ മറ്റു പഴങ്ങളോ ചേർക്കാം. ഒപ്പം രുചിക്കും ആരോഗ്യത്തിനുമായി കുറച്ച് ബദാമും വാൽനട്ടും പൊടിയായി അരിഞ്ഞത് കൂടി വിതറിയാൽ ഓവർനൈറ്റ് ഓട്സ് റെഡി!