നിറത്തിലും രുചിയിലും വെറൈറ്റി ഉള്ളി ഉപ്പിലിട്ടത്
ചുവന്നുള്ളി ഉപ്പിലിട്ട്
ചേരുവകൾ
* ചെറിയുള്ളി
* വെളുത്തുള്ളി
* പച്ചമുളക്
* ബീറ്റ്റൂട്ട്
Apr 20, 2026, 15:30 IST
ചുവന്നുള്ളി ഉപ്പിലിട്ട്
ചേരുവകൾ
* ചെറിയുള്ളി
* വെളുത്തുള്ളി
* പച്ചമുളക്
* ബീറ്റ്റൂട്ട്
* വിനാഗിരി
* ഉപ്പ്
* വെള്ളം
തയ്യാറാക്കുന്ന വിധം
* ഒരു ബീറ്റ്റൂട്ടിൻ്റെ പകുതി ചെറുതായി അരിഞ്ഞത് ഒരു പാത്രത്തിലെടുത്ത് കുറച്ച് വെള്ളം ഒഴിച്ച് അടുപ്പിൽ വെച്ച് തിളപ്പിക്കുക.
* അത് തിളച്ചു വരുമ്പോഴേയ്ക്കും ഒരു ചില്ല് പത്രത്തിലേയ്ക്ക് ചുവന്നുള്ളി, പച്ചമുളക്, വെളുത്തുള്ളി എന്നിവ ചേർക്കുക.
* കാൽ കപ്പ് വിനാഗിരിയും, ഉപ്പും ചേർക്കുക.
* തിളച്ചു വന്ന ബീറ്റ്റൂട്ട് വെള്ളം ചൂടാറി കഴിയുമ്പോൾ ചില്ല് പാത്രത്തിലേയ്ക്ക് ഒഴിക്കുക. അടച്ചു സൂക്ഷിക്കുക.
* ഏഴ് ദിവസത്തിനു ശേഷം തുറന്ന് കഴിച്ചു നോക്കൂ.