രക്തസമ്മർദ്ദം നിയന്ത്രിക്കാൻ  ഉള്ളി 

നനവുള്ളിടത്തും, നീർവാർച്ച ഉള്ളിടത്തും ഉള്ളി വളരും. വേണമെങ്കിൽ പൂന്തോട്ടത്തിലോ, പച്ചക്കറിത്തോട്ടത്തിലോ വളർത്താം. ലോകമെങ്ങും നിരവധി ആഹാരപദാർത്ഥങ്ങളിലെ ഒരു പ്രധാന ഘടകമാണ് ഉള്ളി. മറ്റ് പച്ചക്കറിയിനങ്ങൾക്കും, സസ്യങ്ങൾക്കുമൊപ്പം വളരുമെന്നതിനാൽ സൗഹൃദ സസ്യം എന്നും ഉള്ളിയെ വിളിക്കുന്നു.

 


നനവുള്ളിടത്തും, നീർവാർച്ച ഉള്ളിടത്തും ഉള്ളി വളരും. വേണമെങ്കിൽ പൂന്തോട്ടത്തിലോ, പച്ചക്കറിത്തോട്ടത്തിലോ വളർത്താം. ലോകമെങ്ങും നിരവധി ആഹാരപദാർത്ഥങ്ങളിലെ ഒരു പ്രധാന ഘടകമാണ് ഉള്ളി. മറ്റ് പച്ചക്കറിയിനങ്ങൾക്കും, സസ്യങ്ങൾക്കുമൊപ്പം വളരുമെന്നതിനാൽ സൗഹൃദ സസ്യം എന്നും ഉള്ളിയെ വിളിക്കുന്നു.

ഭക്ഷണ സാധനങ്ങൾ പാകം ചെയ്യുമ്പോൾ ഉപയോഗിക്കാൻ മാത്രമല്ല ഔഷധമെന്ന നിലയിലും ഏറെ പ്രധാന്യമുള്ളതാണ് ഉള്ളി. ജലദോഷം, ആസ്ത്മ, അണുബാധ, ശ്വാസകോശസംബന്ധമായ രോഗങ്ങൾ, ചുമ തുടങ്ങിയ രോഗങ്ങൾക്ക് മരുന്നായും  ഉള്ളി ഉപയോഗിക്കാം.സൾഫറിൻറെയും, ക്യുവെർസെറ്റിൻറെയും സാന്നിധ്യമാണ് ഉള്ളിക്ക് ഔഷധഗുണം നല്കുന്നത്. മികച്ച ആൻറി ഓക്സിഡൻറുകളായ ഇവ ശരീരത്തിലെ ദ്രോഹകാരികളായ മൂലകങ്ങളെ നിർവീര്യമാക്കുന്നു. നൂറ്റാണ്ടുകളായി ഉള്ളിയെ ഔഷധാവശ്യങ്ങൾക്കായി ഉപയോഗിച്ചുവരുന്നുണ്ട്.

കാൽസ്യം, സോഡിയം, പൊട്ടാസ്യം, സെലെനിയം, ഫോസ്ഫറസ് തുടങ്ങിയ മൂലകങ്ങൾ ഉള്ളിയിൽ അടങ്ങിയിട്ടുണ്ട്. അണുബാധക്കെതിരെ പ്രവർത്തിക്കാനുള്ള ഉള്ളിയുടെ കഴിവ് ഏറെ പ്രസ്തമാണ്

അയേൺ, ആന്റി ഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, ഫോളേറ്റുകൾ തുടങ്ങി ശരീരത്തിന്റെ വിവിധ ആവശ്യങ്ങൾക്ക് ഉപകരിക്കുന്ന വിവിധ ഘടകങ്ങൾ ഉള്ളിയിലടങ്ങിയിട്ടുണ്ട്.

വലിയ ഉള്ളി അഥവാ സവാള ഉപയോഗിക്കുന്നതുകൊണ്ട് ചില ഗുണങ്ങൾ കൂടിയുണ്ട്.ശരീരത്തിന് തണുപ്പ് പകരാൻ ഇതിന് കഴിയുന്നു എന്നതാണ് ഉള്ളിയുടെ പ്രാധാന്യം കൂടുന്നത്.  ‘വൊളറ്റൈൽ ഓയിൽ’ ശരീരതാപത്തെ സന്തുലിതപ്പെടുത്താൻ സഹായിക്കുന്നു. സലാഡ് പരുവത്തിൽ ഉള്ളി കഴിക്കുന്നതാണ് ഏറ്റവും നല്ലത്.

ഉള്ളിക്കുള്ള മറ്റൊരു ഗുണമെന്തെന്നാൽ ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും. ഉള്ളിയിലടങ്ങിയിരിക്കുന്ന ‘പൊട്ടാസ്യം’ ആണ് ഇതിന് സഹായിക്കുന്നത്.

പ്രമേഹമുള്ളവർ ഉള്ളി കഴിക്കുന്നത് നല്ലതാണ് . കാർബോഹൈഡ്രേറ്റിന്റെ അളവ് കുറവായതിനാൽത്തന്നെ, ഉള്ളി ഒരിക്കലും രക്തത്തിലെ ഗ്ലൂക്കോസ് ലെവലിനെ മോശമായി ബാധിക്കുകയില്ല. ഇതിലടങ്ങിയിരിക്കുന്ന ‘ഫൈബർ’ ഘടകങ്ങൾ പ്രമേഹരോഗികൾക്ക് നല്ലതുമാണ്.

നമ്മുടെ ശരീരത്തിനാവശ്യമായ തരത്തിലുള്ള ബാക്ടീരിയ- ഈസ്റ്റ് എന്നിവ ഉള്ളിയിൽ കാണപ്പെടുന്നു. ഇത് കുടലിന്റെ ആരോഗ്യത്തിന് ഏറെ ഉപകാരപ്പെടുന്നവയാണ്. ദഹനപ്രവർത്തനങ്ങൾ എളുപ്പത്തിലാക്കാനും ഇത് സഹായിക്കും. അതുപോലെ കൊളസ്‌ട്രോൾ ലെവലിനെ നിയന്ത്രണത്തിലാക്കുന്നതിലൂടെ ഹൃദയാരോഗ്യം ഉറപ്പുവരുത്തുന്നതിനും ഒരു പരിധി വരെ ഉള്ളി സഹായകമാണ്.