ചിക്കൻ ഉള്ളിവട കഴിച്ചിട്ടുണ്ടോ ?

 

 ആവശ്യമുള്ള സാധനങ്ങള്‍

    എല്ലില്ലാത്ത ചിക്കന്‍ - 250 ഗ്രാം
    സവാള - 500 ഗ്രാം
    പച്ചമുളക്, ഉപ്പ്, ഇഞ്ചി, മഞ്ഞള്‍ പൊടി, കാശ്മീരി ചില്ലി, ഗരം മസാല, വെള്ളം, വെളിച്ചെണ്ണ, വെളുത്തുള്ളി, കറിവേപ്പില - ആവശ്യത്തിന്
    അരിപ്പൊടി / കടല പൊടി - 1 കപ്പ് 

തയ്യാറാക്കുന്ന വിധം

ചിക്കന്‍ കാശ്മീരി ചില്ലി, മഞ്ഞള്‍ പൊടി, മല്ലി പൊടി,ഗരം മസാല, ഉപ്പ്, വെളുത്തുള്ളിയും ഇഞ്ചിയും ചതച്ചത്, നാരങ്ങാ നീര് എന്നിവ ചേര്‍ത്ത് മാരീനേറ്റ് ചെയ്തത് കുറച്ച് നേരം മാറ്റിവെക്കുക

ഈ കൂട്ട് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് കുക്കറില്‍ വേവിച്ചെടുക്കുക. ആവി പോയി ചൂടാറാന്‍ മാറ്റിവെക്കുക. ഒരുപാട് വെള്ളം ചേര്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

ഈ സമയം കൊണ്ട് സവാള, പച്ചമുളക്, ഇഞ്ചി അരിഞ്ഞെടുക്കുക. ചൂടാറിയ ചിക്കന്‍ മിക്‌സിയില്‍ ഒന്ന് ചതച്ചെടുക്കാം. ഈ ചതച്ചെടുത്തതും അരിഞ്ഞു വെച്ച മറ്റുള്ള ചേരുവകളും അരിപ്പൊടിയും ആവശ്യത്തിന് വെള്ളവും ഉപ്പും കറിവേപ്പിലയും ചേര്‍ത്ത് കുഴച്ചെടുക്കുക.

എണ്ണ ചൂടായി തുടങ്ങുമ്പോള്‍ ഉള്ളിവട പോലെ ചെറിയവട്ടത്തില്‍ ഈ മാവ് പരത്തി എണ്ണയില്‍ വറുത്തുകോരുക. ബ്രൗണ്‍ കളറാണ് വേവിന്റെ പാകം.