ചായക്കടയിലെ അതേ ക്രിസ്പി ഉള്ളിവട ഇനി വീട്ടിൽ
ചേരുവകൾ
വലിയ സവാള – 3 എണ്ണം
കടലപ്പരിപ്പ് – ½ കപ്പ്
കടലമാവ് – 2 ടേബിൾസ്പൂൺ
പച്ചമുളക് – 2 എണ്ണം
ഇഞ്ചി – 1 ചെറിയ കഷണം
ചേരുവകൾ
വലിയ സവാള – 3 എണ്ണം
കടലപ്പരിപ്പ് – ½ കപ്പ്
കടലമാവ് – 2 ടേബിൾസ്പൂൺ
പച്ചമുളക് – 2 എണ്ണം
ഇഞ്ചി – 1 ചെറിയ കഷണം
കറിവേപ്പില – 2 തണ്ട്
മല്ലിയില – കുറച്ച്
വറ്റൽമുളക് – 1–2 എണ്ണം
കായപ്പൊടി – ഒരു നുള്ള്
ഉപ്പ് – ആവശ്യത്തിന്
എണ്ണ – വറുക്കാൻ
തയ്യാറാക്കുന്ന വിധം
കടലപ്പരിപ്പ് 1–2 മണിക്കൂർ കുതിർത്ത് വെള്ളം പൂർണ്ണമായി ഊറ്റുക.
സവാള നീളത്തിൽ വളരെ കനം കുറഞ്ഞ് അരിയുക. കുറച്ച് ഉപ്പ് ചേർത്ത് 5 മിനിറ്റ് വയ്ക്കുക.
കുതിർന്ന കടലപ്പരിപ്പ് മിക്സിയിൽ തരിയായി അരച്ചെടുക്കുക. വെള്ളം ചേർക്കരുത്.
സവാളയിൽ നിന്ന് വെള്ളം വന്നാൽ കൈകൊണ്ട് അല്പം പിഴിഞ്ഞ് കളയുക.
സവാള, അരച്ച പരിപ്പ്, കടലമാവ്, പച്ചമുളക്, ഇഞ്ചി, കറിവേപ്പില, മല്ലിയില, വറ്റൽമുളക്, കായപ്പൊടി എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക.
മിശ്രിതം ചെറിയ ഉരുളകളാക്കി കൈകൊണ്ട് നേർത്തതായി പരത്തുക.
എണ്ണ നന്നായി ചൂടായ ശേഷം വടകൾ ഇട്ട് മീഡിയം തീയിൽ ഇരുവശവും നല്ല ഗോൾഡൻ ബ്രൗൺ ആകുന്നതുവരെ വറുക്കുക.
ടിഷ്യൂവിൽ കോരി വെച്ച് അധിക എണ്ണ കളയുക.