വെറും കുറച്ച് ചേരുവകൾ മതി! സ്വാദിഷ്ടമായ ഉള്ളി ചമ്മന്തി റെഡി

ചേരുവകള്‍:
ചെറിയുള്ളി: 15 എണ്ണം
വറ്റല്‍ മുളക്: 6 എണ്ണം

 

ചേരുവകള്‍:
ചെറിയുള്ളി: 15 എണ്ണം
വറ്റല്‍ മുളക്: 6 എണ്ണം
കറിവേപ്പില: ആവശ്യത്തിന്
വെളിച്ചെണ്ണ: ഒരു സ്പൂണ്‍
ഉപ്പ്: പാകത്തിന്
തയ്യാറാക്കുന്ന വിധം:
ആദ്യം ഒരു പാന്‍ ചൂടാകുമ്പോള്‍ ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് വറ്റല്‍ മുളകും കുഞ്ഞുള്ളിയും കറി വേപ്പിലയും വഴറ്റുക.
കുഞ്ഞുള്ളി നന്നായി ബ്രൌണ്‍ നിറം ആകുന്നതു വരെ വഴറ്റണം.എന്നിട്ട് തീയു അണച്ച് ഇത് ചൂട് മാറിയതിനു ശേഷം ഒരു മിക്‌സറില്‍ ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് അരച്ച് എടുക്കുക. ചമ്മന്തി തയ്യാര്‍.