ഓണസദ്യ സ്പെഷ്യൽ പരിപ്പുകറി
തേങ്ങ പൊടിയായി ചിരവി എടുത്തു അര ടീസ്പൂണ്‍ ജീരകവും വെളുത്തുള്ളിയും പച്ചമുളകും ചേര്‍ത്ത് നന്നായി നല്ല പേസ്റ്റ് പോലെ അരച്ച് എടുക്കുക. അതിനുശേഷം ഈ തേങ്ങ അരച്ചത് വെന്ത പരിപ്പില്‍ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക.
ആവശ്യമായവ
പരിപ്പ് – 200 ഗ്രാം
തേങ്ങ – അരമുറി
വെളുത്തുള്ളി – അഞ്ചെണ്ണം
പച്ചമുളക് – മൂന്നെണ്ണം
ജീരകം – അര ടിസ്പൂണ്‍
മഞ്ഞപ്പൊടി – ആവശ്യത്തിനു
നെയ്യ് – രണ്ടു ടിസ്പൂണ്‍
കറിവേപ്പില – ആവശ്യത്തിനു
ഉപ്പു – ആവശ്യത്തിനു
തയ്യാറാക്കുന്നവിധം
പരിപ്പ് കഴുകാതെ ചീനച്ചട്ടില്‍ ഇട്ട് ഒന്ന് വറുത്തു എടുക്കണം. തണുക്കുമ്പോള്‍ പരിപ്പ് നന്നായി തിരുമ്മി കഴുകിയെടുത്ത് ഒരു കുക്കറില്‍ ഇട്ടു ആവശ്യത്തിനു വെള്ളവും ഒരു നുള്ള് മഞ്ഞപ്പൊടിയും ഒരു ടിസ്പൂണ്‍ നെയ്യും ഒഴിച്ച് ഒന്ന് നന്നായി വേവിച്ചു എടുക്കാം.
തേങ്ങ പൊടിയായി ചിരവി എടുത്തു അര ടീസ്പൂണ്‍ ജീരകവും വെളുത്തുള്ളിയും പച്ചമുളകും ചേര്‍ത്ത് നന്നായി നല്ല പേസ്റ്റ് പോലെ അരച്ച് എടുക്കുക. അതിനുശേഷം ഈ തേങ്ങ അരച്ചത് വെന്ത പരിപ്പില്‍ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക.
ഇതിനു പച്ചമണം പോകും വരെ അടച്ചു വച്ച് ഒന്നൂടെ വേവിക്കാം. നല്ല കട്ടിയായി വരുമ്പോള്‍ ഇതിലേയ്ക്ക് ഒരു ടിസ്പൂണ്‍ നെയ്യും കറിവേപ്പിലയും ചേര്‍ത്ത് ഇളക്കാം.