ഡയബെറ്റിസ് ഉള്ളവർക്ക് ഇതാ ഒരു ഓമ്ലെറ്റ്
മുട്ട - 3
പാല്‍ - 3tbs to 4 tbs
ഓട്സ് -31/2 tbs
ഉപ്പ് - ആവശ്യത്തിന്
കാരറ്റ് - 2 tbs
ബീന്‍സ്/ സ്പ്രിംഗ് ഒണിയന്‍- 1 1/2
കാപ്സിക്കം -1 tbs
തക്കാളി -1 1/2tbs
പച്ചമുളക് - എരിവിന് ആവശ്യത്തിന്
ഉള്ളി അരിഞ്ഞത് - 2 tbs
മുരിങ്ങയില/ പാലക്- 1 tbs
ഓട്സ് മിക്സിയില്‍ ഇട്ട് പൊടിക്കുക.അത്ഒരു ബൌളിലേക്ക് എടുത്ത് ഉപ്പും കുരുമുളകും വേണമെങ്കില്‍ അല്‍പം മഞ്ഞള്‍പ്പൊടിയും ചേര്‍ക്കാം..ഇനി ഇതിലേക്ക് 3 tbs പാലും (ഞാന്‍ സോയാ മില്‍ക്ക് ആണ് ഉപയോഗിച്ചത്).ചേര്‍ത്തിളക്കുക..ഇനി മുട്ട പൊട്ടിച്ചൊഴിച്ച് നന്നായി ബീറ്റ് ചെയ്യുക...കോരിയൊഴിക്കുന്ന പാകമാല്ലെങ്കില്‍ അല്പം പാല്‍ കൂടി ചേര്‍ക്കുക..പാന്‍ ചൂടാക്കി എണ്ണ പുരട്ടി മുട്ട മിശ്രിതം അതിലേക്ക് ഒഴിക്കുക..ഇനി മിക്സ് ചെയ്ത് വെച്ചിരിക്കുന്ന വെജിറ്റബിള്‍സ് മുകളിലായി നിരത്തി ഒന്ന് അമര്‍ത്തുക..പാകമാകുമ്പോള്‍ തിരിച്ചിട്ടു രണ്ട് വശവും റെഡി ആകുമ്പോള്‍ തീയില്‍ നിന്നും മാറ്റാം.
***ഇഷ്ടമുള്ള വെജിറ്റബിള്‍സ് ഉപയോഗിക്കാം
***വെജിറ്റബിള്‍സ് കണ്ടാല്‍ കഴിക്കാന്‍ മടിയുള്ള കുട്ടികളാണെങ്കില്‍ അരച്ച് ചേര്‍ക്കാം.
***ഇഷ്ടത്തിനനുസരിച്ച് എരിവ് അഡ്ജസ്റ്റ് ചെയ്യുക.
***കുട്ടികളെ ആകര്‍ഷിക്കാന്‍ വാങ്ങുന്നതിന് തൊട്ട് മുന്‍പായി മുകളില്‍ ചീസ് ഇടാം.
***ഇറ്റാലിയന്‍ ഓമ്ലെറ്റില്‍( frittata con le verdure) നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഉണ്ടാക്കിയതായതിനാല്‍ ഞാന്‍ ഒരു നുള്ള് ഡ്രൈഡ് ഒറീഗനോ കൂടി ചേര്‍ത്തു...വേണമെങ്കില്‍ ചാറ്റ് മസാലയോ ഗരം മസാലയോ ഒരു നുള്ള് ചേര്‍ക്കാം.