ദീപാവലിക്ക് മധുരം പകരാം 'ഒക്കാരൈ' കൊണ്ട്..

ചീനച്ചട്ടി അടുപ്പിൽ വച്ച് കടലപ്പരിപ്പ് മണം വരുന്നതു വരെ വറക്കുക. പരിപ്പിന്റെ മുകളിൽ വെള്ളം നിൽക്കുന്ന രീതിയിൽ വെള്ളം ഒഴിച്ച് കുക്കറിൽ 3 വിസിൽ അടിപ്പിക്കുക.
 

ആവശ്യമായവ

കടലപ്പരിപ്പ് - 2 കപ്പ്
തേങ്ങ തിരുമ്മിയത് - ഒരു കപ്പ്
തേങ്ങ അരിഞ്ഞത് -കാൽ കപ്പ്
ശർക്കര - 2 കപ്പ്
നെയ്യ് - അര ടേബിൾ സ്‌പൂൺ

തയാറാക്കുന്ന വിധം

ചീനച്ചട്ടി അടുപ്പിൽ വച്ച് കടലപ്പരിപ്പ് മണം വരുന്നതു വരെ വറക്കുക. പരിപ്പിന്റെ മുകളിൽ വെള്ളം നിൽക്കുന്ന രീതിയിൽ വെള്ളം ഒഴിച്ച് കുക്കറിൽ 3 വിസിൽ അടിപ്പിക്കുക. തണുത്ത ശേഷം വെള്ളം ഒഴിക്കാതെ മിക്സിയിൽ പൊടിച്ചെടുക്കുക.

ഒരു കപ്പ് വെള്ളത്തിൽ ശർക്കര അലിയിച്ച് അരിച്ചെടുത്ത് കാച്ചി ഉരുട്ടുന്ന പരുവത്തിലാക്കി എടുക്കുക. ഇതിലേക്ക് പൊടിച്ചു വച്ചിരിക്കുന്ന കടല പ്പരിപ്പ് ചേർത്തിളക്കുക. ചിരകി വച്ചിരിക്കുന്ന തേങ്ങയും ചേർത്ത് ഇളക്കി കുതിർന്നു വരുമ്പോൾ ഇറക്കി വച്ച് പൊടിച്ച ഏലയ്ക്ക ചേർക്കുക. തേങ്ങ വറുത്തിടുക.