ഓട്സ് വെജിറ്റബിൾ ഖിച്ച്ഡി: ലളിതമായി തയ്യാറാക്കാം, പച്ചക്കറികളും ഉൾപ്പെടുത്താം
Oct 19, 2026, 20:20 IST
ചേരുവകൾ
- ഓട്സ് – 1 കപ്പ്
- ചെറുപയർ പരിപ്പ് – ¼ കപ്പ്
- കാരറ്റ് – ½ കപ്പ്
- ബീൻസ് – ¼ കപ്പ്
- സവാള – 1 എണ്ണം
- ജീരകം – ½ ടീസ്പൂൺ
- മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
- എണ്ണ – 1 ടീസ്പൂൺ
- ഉപ്പ്, വെള്ളം – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
1. ചെറുപയർ പരിപ്പ് കഴുകി അല്പം വേവിച്ചെടുക്കുക.
2. പാനിൽ എണ്ണ ചൂടാക്കി ജീരകവും സവാളയും വഴറ്റുക.
3. അരിഞ്ഞ പച്ചക്കറികൾ, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർക്കുക.
4. വേവിച്ച പരിപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് പച്ചക്കറികൾ മൃദുവാകുന്നതുവരെ വേവിക്കുക.
5. ഓട്സ് ചേർത്ത് ഇളക്കി ആവശ്യത്തിന് വെള്ളം ചേർത്ത് കുറുകുന്നതുവരെ വേവിച്ചെടുക്കാം.