രാവിലെ ഓടിച്ചാടിപ്പോകാൻ ഒരു ഹൈ-പ്രോട്ടീൻ ബ്രേക്ക്ഫാസ്റ്റ്


ആവശ്യമായ സാധനങ്ങൾ

മുട്ട – 2 എണ്ണം
ഓട്സ് – 1 കപ്പ്
വെള്ളം/ പാൽ – ആവശ്യത്തിന്

 


ആവശ്യമായ സാധനങ്ങൾ

മുട്ട – 2 എണ്ണം
ഓട്സ് – 1 കപ്പ്
വെള്ളം/ പാൽ – ആവശ്യത്തിന്
ഉള്ളി – 1 (പൊടിയായി അരിഞ്ഞത്)
തക്കാളി – 1 (പൊടിയായി അരിഞ്ഞത്)
പച്ചമുളക് – 1 (പൊടിയായി അരിഞ്ഞത്)
വെളുത്തുള്ളി – 3 അല്ലി (പൊടിയായി അരിഞ്ഞത്)
കുരുമുളകുപൊടി – 1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
മല്ലിയില – ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം

ആദ്യം ഒരു ബൗൾ എടുത്ത് അതിലേക്ക് ഓട്സ് ഇടുക. ഇതിലേക്ക് പാലോ വെള്ളമോ ചേർത്ത് കുതിർക്കണം. ശേഷം പച്ചക്കറികളും മുട്ടയും പൊടികളും ചേർക്കണം. ഇനി ഇവയെല്ലാം നന്നായി അടിച്ചെടുക്കണം. ഇനി ഒരു പാൻ ചൂടാക്കി ബട്ടർ തേച്ച് ഓംലറ്റ് പൊരിച്ചെടുക്കാം. എയർ ഫ്രയറുണ്ടെങ്കിൽ അതിൽ തയ്യാറാക്കുന്നതാകും കൂടുതൽ ടേസ്റ്റി. 190 ഡി​ഗ്രിയിൽ 20 മിനുട്ട് ഇരുവശവും മൊരിയിച്ചെടുക്കാം. എയർ ഫ്രയറിലാണെങ്കിൽ കുറച്ചുകൂടി പ്ലഫിയായി ഓംലെറ്റ് ലഭിക്കും. ശേഷം സോസിനൊപ്പം കഴിക്കാം.