നാട്ടിൻപുറത്തെ വൈകുന്നേരങ്ങളെ ഓർമ്മിപ്പിക്കുന്ന ഒരു തനി നാടൻ പലഹാരം


ആവശ്യമായ ചേരുവകൾ
അരിപ്പൊടി – 2 കപ്പ് (വറുത്തത്)
ചൂടുവെള്ളം – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്

 


ആവശ്യമായ ചേരുവകൾ
അരിപ്പൊടി – 2 കപ്പ് (വറുത്തത്)
ചൂടുവെള്ളം – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
തേങ്ങ ചിരകിയത് – 1 കപ്പ്
ചെറിയ ഉള്ളി – 10–12 എണ്ണം (ചെറുതായി അരിഞ്ഞത്)
ജീരകം – ½ ടീസ്പൂൺ
കറിവേപ്പില – 1 തണ്ട് (അരിഞ്ഞത്)
വെളിച്ചെണ്ണ – 2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ അരിപ്പൊടിയും ഉപ്പും ചേർത്ത് ചൂടുവെള്ളം കുറേശ്ശെയായി ഒഴിച്ച് മൃദുവായ മാവ് കുഴച്ചെടുക്കുക.
തേങ്ങ, ചെറിയ ഉള്ളി, ജീരകം, കറിവേപ്പില, വെളിച്ചെണ്ണ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.
തയ്യാറാക്കിയ മാവിൽ നിന്ന് ചെറിയ ഉരുളകൾ എടുത്ത് വിരലുകൾ കൊണ്ട് നുള്ളി ചെറിയ കഷണങ്ങളാക്കി മാറ്റുക.
ഇഡ്ഡലി തട്ടിലോ സ്റ്റീമർ പ്ലേറ്റിലോ ഈ നുള്ളിയ മാവ് വിതറി അതിന് മുകളിൽ തേങ്ങ–ഉള്ളി മിശ്രിതം പരത്തുക.
സ്റ്റീമറിൽ 10–15 മിനിറ്റ് നന്നായി വേവിക്കുക.
വെന്തുകഴിഞ്ഞാൽ ചൂടോടെ എടുത്ത് സാവധാനം ഇളക്കി വിളമ്പാം.നുള്ളിയിട്ടപ്പം റെഡി.