വിവിധ കമ്പനി/കോർപ്പറേഷൻ/ബോർഡുകളിൽ പി. എസ്. സി വിജ്ഞാപനം
വിവിധ കമ്പനി/കോർപ്പറേഷൻ/ബോർഡുകളിൽ പി. എസ്. സി വിജ്ഞാപനം
തിരുവനന്തപുരം: സർക്കാർ ഉടമസ്ഥതയിലുളള വിവിധ കമ്പനി/കോർപ്പറേഷൻ/ബോർഡുകളിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡൻറ് (എൽ.എം.വി) (കാറ്റഗറി നമ്പർ 23/2024, 43/2024, 53/2024) തസ്തികയിലേക്കുള്ള പ്രായോഗിക പരീക്ഷയുടെ ആദ്യഘട്ടം കൊല്ലം ആശ്രാമം മൈതാനത്ത് ഈമാസം 23, 24, 25, 26, 27 തീയതികളിലും രണ്ടാംഘട്ടം തിരുവനന്തപുരം പേരൂർക്കട എസ്.എ.പി. പരേഡ് ഗ്രൗണ്ടിൽ മാർച്ച് 5, 6, 7, 9, 10, 11, 12, 13 തീയതികളിലും നടക്കും.
പ്രമാണ പരിശോധന
തിരുവനന്തപുരം: ജില്ലയിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ പവർ ലോൺട്രി അറ്റൻഡർ (കാറ്റഗറി നമ്പർ 252/2024) തസ്തികയുടെ സാധ്യതാപട്ടികയിലുൾപ്പെട്ടവർക്ക് 28ന് പി.എസ്.സി ആസ്ഥാന ഓഫിസിൽ പ്രമാണപരിശോധന നടക്കും.