തേങ്ങാപ്പാലിന്റെ മൃദുരുചിയിൽ ഒരു വ്യത്യസ്ത മീൻ വിഭവം

 

 ചേരുവകൾ:

- നെയ്മീൻ – 500 ഗ്രാം
- രണ്ടാം പാൽ – 1 കപ്പ്
- കട്ടിയുള്ള തേങ്ങാപ്പാൽ – 1 കപ്പ്
- സവാള – 1 എണ്ണം
- ഇഞ്ചി – 1 ടേബിൾസ്പൂൺ
- പച്ചമുളക് – 3 എണ്ണം
- മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ
- കറിവേപ്പില, ഉപ്പ്, എണ്ണ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

ചട്ടിയിൽ എണ്ണ ചൂടാക്കി സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ വഴറ്റുക. മഞ്ഞൾപ്പൊടി ചേർത്ത് ഇളക്കിയശേഷം രണ്ടാം തേങ്ങാപ്പാൽ ഒഴിക്കുക. തിളച്ചുവരുമ്പോൾ നെയ്മീൻ കഷണങ്ങൾ ചേർത്ത് വേവിക്കുക. മീൻ വെന്തശേഷം കട്ടിയുള്ള തേങ്ങാപ്പാൽ ചേർത്ത് ചെറുതീയിൽ ചൂടാക്കുക. തേങ്ങാപ്പാൽ പിരിയാതിരിക്കാൻ ശക്തമായി തിളപ്പിക്കരുത്.