ഇങ്ങനൊരു ഉള്ളിവട നിങ്ങൾ കഴിച്ചിട്ടുണ്ടാകില്ല
മുട്ട- 2
ചിക്കൻ- 1/4 കപ്പ്
ബ്രെഡ്- 2
മല്ലിയില- 2 ടേബിൾസ്പൂൺ
ചേരുവകൾ
സവാള- 3
മുട്ട- 2
ചിക്കൻ- 1/4 കപ്പ്
ബ്രെഡ്- 2
മല്ലിയില- 2 ടേബിൾസ്പൂൺ
ചിക്കൻ മസാല- 1 ടീസ്പൂൺ
കുരുമുളകുപൊടി- 1/2 ടീസ്പൂൺ
മൈദ- 3 ടേബിൾസ്പൂൺ
അരിപ്പൊടി- 1 ടേബിൾസ്പൂൺ
വെള്ളം- 1 ടേബിൾസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
എണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മൂന്ന് സവാള കട്ടി കുറച്ച് അരിഞ്ഞെടുക്കാം.
അതിലേയ്ക്ക് അര ടീസ്പൂൺ കുരുമുളകുപൊടി, ഒരു ടേബിൾസ്പൂൺ അരിപ്പൊടി, ഒരു ടീസ്പൂൺ ചിക്കൻ മസാല രണ്ട് ടേബിൾസ്പൂൺ മല്ലിയില, മൂന്ന് ടേബിൾസ്പൂൺ അരിപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കി മാറ്റി വയ്ക്കാം.
എല്ലില്ലാത്ത ചിക്കൻ കഷ്ണങ്ങൾ മസാലപ്പൊടികൾ ചേർത്തു വേവിക്കാം.
ഇത് ചെറിയ കഷ്ണങ്ങളാക്കി മാറ്റി വച്ചിരിക്കുന്ന സവാളയിലേയ്ക്കു ചേർക്കാം.
ഒപ്പം രണ്ട് ബ്രെഡ് പൊടിച്ചതും, രണ്ട് മുട്ട പൊട്ടിച്ചൊഴിച്ചതും ചേർത്തിളക്കി യോജിപ്പിക്കാം.
അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് വറുക്കാനാവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കാം.
അതിലേയ്ക്ക് മസാലകൾ ചേർത്ത സവാള ചെറിയ ഉരുളകളാക്കി ചേർത്തു വറുക്കാം.
ഇനി ചൂടോടെ തക്കാളി സോസിനൊപ്പം കഴിച്ചു നോക്കൂ.