നെത്തോലി പൊരിച്ചത് ഇങ്ങനെ ഉണ്ടാക്കി നോക്കൂ

നെത്തോലി -1/2കിലോ
വെളുത്തുള്ളിപേസ്റ്റ് -1/2ടീസ്പൂൺ
ഇഞ്ചി പേസ്റ്റ് -1/2ടീസ്പൂൺ

 

ചേരുവകൾ:
നെത്തോലി -1/2കിലോ
വെളുത്തുള്ളിപേസ്റ്റ് -1/2ടീസ്പൂൺ
ഇഞ്ചി പേസ്റ്റ് -1/2ടീസ്പൂൺ
പച്ചമുളക് പേസ്റ്റ് -1/2ടീസ്പൂൺ
അരിപ്പൊടി -1/2ടീസ്പൂൺ
കോൺഫ്ലോർ -1ടീസ്പൂൺ
മീറ്റ് മസാല -1ടീസ്പൂൺ
മുളകുപൊടി -1ടീസ്പൂൺ
മല്ലിപൊടി -1/2ടീസ്പൂൺ
കുരുമുളകുപൊടി -1/2ടീസ്പൂൺ
മഞ്ഞൾപൊടി -1/4ടീസ്പൂൺ
കറിവേപ്പില -ഒരുപിടി
നാരങ്ങ നീര്‌ -1ടേബിൾസ്പൂൺ
വെളിച്ചെണ്ണ ആവിശ്യത്തിന്
ഉപ്പ് പാകത്തിന്

ഉണ്ടാകുന്ന വിധം:

നെത്തോലി നന്നായി കഴുകിവൃത്തിയാക്കിയ ശേഷം ഇതിലേക്ക് മീറ്റ് മസാല,മുളകുപൊടി,മല്ലിപ്പൊടി, കുരുമുളകുപൊടി മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് നാണായി മിക്സ് ചെയ്യുക.

ശേഷം ഇതിലോട്ട് നാരങ്ങനീരും പാകത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി എടുക്കാം.

അതിലേക്ക് വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് പേസ്റ്റ് ചേർക്കുക. ശേഷം ആവശ്യത്തിന് അരിപ്പൊടിയും കോൺഫ്ലോറും ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കാം.

ഈ മിക്സ് അരമണിക്കൂർ എങ്കിലും മാറ്റിവച്ച ശേഷം പാനിൽ എണ്ണ ചൂടാക്കി നെത്തോലി വറുത്തെടുക്കാം.