തനിനാടൻ ഓട്സ് തോരൻ

 

 


ചേരുവകൾ

തേങ്ങ- 1/2 കപ്പ് ചിരകിയത്
കാബേജ് – 150 ഗ്രാം
കാരറ്റ് – 100 ഗ്രാം
ബീൻസ് – 100 ഗ്രാം
ഓട്സ്- 3 ടേബിൾസ്പൂൺ
വെളിച്ചെണ്ണ- 2 ടേബിൾസ്പൂൺ
കടുക്- 1 ടീസ്പൂൺ
ജീരകം- 2 ടീസ്പൂൺ
വറ്റൽ മുളക്- 2 എണ്ണം
പച്ചമുളക്- 1 എണ്ണം (അരിഞ്ഞത്)
കറിവേപ്പില- ആവശ്യത്തിന്
ഉപ്പ്- പാകത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കാം. ഇതിലേക്ക് വറ്റൽ മുളക്, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്തു വഴറ്റാം. അരിഞ്ഞു വെച്ചിരിക്കുന്ന കാബേജ്, കാരറ്റ്, ബീൻസ് എന്നിവ പാനിലേക്കു ചേർക്കാം. ആവശ്യത്തിന് ഉപ്പും ചേർത്ത് പച്ചക്കറികൾ പാകത്തിന് വേവാകുന്നത് വരെ വഴറ്റാം. തേങ്ങയും ജീരകവും ചേർത്ത് വെള്ളമില്ലാതെ അരച്ചെടുക്കാം. ഈ കൂട്ടിലേക്ക് ഓട്സ് കൂടി ചേർത്ത് നന്നായി യോജിപ്പിക്കാം. തയ്യാറാക്കിയ ഓട്സ്-തേങ്ങ കൂട്ട് വേവിച്ചു വെച്ചിരിക്കുന്ന പച്ചക്കറികളിലേക്ക് ചേർക്കാം. ശേഷം നന്നായി ഇളക്കി യോജിപ്പിച്ച് കുറച്ചു മിനിറ്റ് കൂടി ചെറിയ തീയിൽ വേവിക്കാം. ശേഷം അടുപ്പണച്ച് മുകളിൽ കുറച്ച് കറിവേപ്പില ചേർത്ത് അൽപം വെളിച്ചെണ്ണ ഒഴിച്ച് അടുപ്പണയ്ക്കാം. ഇത് ചൂടോടെ വിളമ്പി കഴിച്ചോളൂ.