കാത്സ്യവും വിറ്റാമിനുകളും നിറഞ്ഞ ഞാവല്‍പ്പഴം ജ്യൂസ് 

ആദ്യം ഞാവൽ പഴം നല്ല പോലെ കഴുകി വൃത്തിയാക്കുക.ശേഷം ഞാവൽ പഴത്തിന്റെ കുരുക്കൾ കളയുക. 
 

 വേണ്ട ചേരുവകൾ...

ഞാവൽ പഴം            20 എണ്ണം
പഞ്ചസാര                   5 സ്പൂൺ
തേൻ                             3 സ്പൂൺ
വെള്ളം                        2 ഗ്ലാസ്‌

തയ്യാറാക്കേണ്ട വിധം...

ആദ്യം ഞാവൽ പഴം നല്ല പോലെ കഴുകി വൃത്തിയാക്കുക.
ശേഷം ഞാവൽ പഴത്തിന്റെ കുരുക്കൾ കളയുക. 
കുരുക്കൾ കളഞ്ഞ് ബാക്കിയുള്ള  ചേരുവകൾ ചേർത്ത്‌ മിക്സിയിൽ അടിച്ച് അരിച്ചെടുക്കുക.
ശേഷം ഫ്രിഡ്ജിൽ വച്ച് നല്ല പോലെ തണുപ്പിച്ച ശേഷം കുടിക്കാം.
തണുത്ത ഞാവല്‍പ്പഴം ജ്യൂസ് തയ്യാറായി...