കുരുമുളകും ചുവന്നുള്ളിയും ചേർത്ത നല്ല നാടൻ അയല ഉലർത്തിയത്
ചേരുവകൾ
അയല മീൻ – 4 എണ്ണം
ചെറിയ ഉള്ളി – 10 എണ്ണം
ഇഞ്ചി – 1 ചെറിയ കഷണം
വെളുത്തുള്ളി – 5
പച്ചമുളക് – 2 എണ്ണം
ചേരുവകൾ
അയല മീൻ – 4 എണ്ണം
ചെറിയ ഉള്ളി – 10 എണ്ണം
ഇഞ്ചി – 1 ചെറിയ കഷണം
വെളുത്തുള്ളി – 5
പച്ചമുളക് – 2 എണ്ണം
മുളകുപൊടി – 2 ടേബിൾസ്പൂൺ
മല്ലിപ്പൊടി – 1 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ
കുരുമുളകുപൊടി – ½ ടീസ്പൂൺ
കുടംപുളി – 2 കഷണം
ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില – കുറച്ച്
വെളിച്ചെണ്ണ – 3 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
അയല മീൻ നന്നായി കഴുകി വൃത്തിയാക്കി മുറിവുകൾ ഇടുക.
കുടംപുളി അല്പം ചൂടുവെള്ളത്തിൽ കുതിർത്ത് വയ്ക്കുക.
ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ വഴറ്റുക.
ശേഷം മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി എന്നിവ ചേർത്ത് ചെറുതീയിൽ നന്നായി വഴറ്റുക.
കുടംപുളി വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് കട്ടിയുള്ള മസാല രൂപത്തിൽ തയ്യാറാക്കുക.
മീൻ ചേർത്ത് മസാല നന്നായി പുരട്ടി അടച്ച് വേവിക്കുക.
വെള്ളം വറ്റി മസാല മീനിൽ നന്നായി പിടിച്ച ശേഷം കറിവേപ്പില ചേർത്ത് ചെറുതീയിൽ ഉലർത്തിയെടുക്കുക.
അല്പം വെളിച്ചെണ്ണ മുകളിലൂടെ ഒഴിച്ച് തീ ഓഫ് ചെയ്യുക.
രുചികരമായ നാടൻ അയല ഉലർത്തിയത് തയ്യാർ