വീട്ടിൽ തയ്യാറാക്കാം സോഫ്റ്റ് മൈസൂർ പാക്ക്!

ആവശ്യമായ ചേരുവകൾ

    കടലമാവ് – 1 കപ്പ്

    പഞ്ചസാര – 2 കപ്പ്

    നെയ്യ് – 1 കപ്പ്

 

ആവശ്യമായ ചേരുവകൾ

    കടലമാവ് – 1 കപ്പ്

    പഞ്ചസാര – 2 കപ്പ്

    നെയ്യ് – 1 കപ്പ്

    എണ്ണ – ¼ കപ്പ്

    വെള്ളം – ½ കപ്പ്

തയ്യാറാക്കുന്ന വിധം

    ആദ്യം കടലമാവ് അരിച്ചെടുത്ത് കട്ടകളില്ലാതെ മാറ്റിവയ്ക്കുക.

    ഒരു പാനിൽ നെയ്യും എണ്ണയും ചേർത്ത് ചെറുതായി ചൂടാക്കി വയ്ക്കുക.

    മറ്റൊരു പാത്രത്തിൽ പഞ്ചസാരയും വെള്ളവും ചേർത്ത് പാനിയാക്കുക.

    പഞ്ചസാരപ്പാനി ഒരു നൂൽ പരുവത്തിലെത്തുമ്പോൾ കടലമാവ് കുറേശ്ശെയായി ചേർത്ത് ഇളക്കുക.

    ചൂടാക്കിയ നെയ്യ് അല്പാല്പമായി ചേർത്ത് തുടർച്ചയായി ഇളക്കണം.

    മിശ്രിതം നുരച്ച് പാത്രത്തിൽനിന്ന് വിട്ടുവരാൻ തുടങ്ങുമ്പോൾ നെയ്യ് പുരട്ടിയ ട്രേയിലേക്ക് മാറ്റുക.

    ചെറുചൂടുള്ളപ്പോൾ തന്നെ കഷണങ്ങളായി മുറിക്കുക.