"രോഗപ്രതിരോധശേഷി കൂട്ടാൻ ഒരൊറ്റ ഗ്ലാസ് മട്ടൻ സൂപ്പ്; മഴക്കാലത്ത് കുട്ടികൾക്കും മുതിർന്നവർക്കും ഉത്തമം

മട്ടൻ സൂപ്പ് 
ചേരുവകൾ 
മട്ടൻ (തല / കാൽ ) : 200 ഗ്രാം
കുഞ്ഞുള്ളി : 10 എണ്ണം
കുരുമുളക് : അര ടീസ്പൂൺ

 

മട്ടൻ സൂപ്പ് 
ചേരുവകൾ 
മട്ടൻ (തല / കാൽ ) : 200 ഗ്രാം
കുഞ്ഞുള്ളി : 10 എണ്ണം
കുരുമുളക് : അര ടീസ്പൂൺ
ഉലുവ : കാൽ ടീസ്പൂൺ
പെരുംജീരകം : അര ടീസ്പൂൺ
മഞ്ഞൾ പൊടി : കാൽ ടീസ്പൂൺ
ഗരം മസാല പൊടി : കാൽ ടീസ്പൂൺ 
കറിവേപ്പില : 3 തണ്ട്
ആട്ടിൻ നെയ്യ് : ആവശ്യത്തിന്
കുരുമുളക് പൊടി : കാൽ ടീസ്പൂൺ 
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് : അര ടീസ്പൂൺ 
വെള്ളം : 5 കപ്പ്

തയ്യാറാക്കുന്ന വിധം ,
മട്ടൻ നല്ലതു പോലെ കഴുകി വൃത്തിയാക്കി ഒരു പാത്രത്തിലാക്കി വെക്കുക. ഇതൊരു കുക്കറിൽ നെയ്യ് ചേർത്തതിന് ശേഷം ഇതിലേക്ക് കുരുമുളക്, ഉലുവ, പെരുംജീരകം, മഞ്ഞൾപൊടി, ഗരം മസാല, കറിവേപ്പില, കുരുമുളക് പൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പിന്നെ വെള്ളവും ചേർക്കുക. ഒരു മീഡിയം തീയിൽ വെക്കുക. ഒരു വിസിൽ കേട്ടതിനു ശേഷം അര മണിക്കൂർ ചെറു തീയിൽ വെച്ചിരിക്കുക. കുക്കറിൽ നിന്നും മാറ്റിയതിനു ശേഷം മട്ടൻ സൂപ്പിനെ ഒരു തവി കൊണ്ട് നല്ലതു പോലെ ഇളക്കിയ ശേഷം ചൂടോടെ വിളംബാം.