‘തനിനാടൻ മട്ടൻ റോസ്റ്റ്’ ഇനി വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം!
ചേരുവകൾ
മട്ടൻ – 500 ഗ്രാം
സവാള – 3 എണ്ണം, അരിഞ്ഞത്
തക്കാളി – 1 എണ്ണം
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 2 ടീസ്പൂൺ
പച്ചമുളക് – 2 എണ്ണം
മുളകുപൊടി – 1 ടീസ്പൂൺ
ചേരുവകൾ
മട്ടൻ – 500 ഗ്രാം
സവാള – 3 എണ്ണം, അരിഞ്ഞത്
തക്കാളി – 1 എണ്ണം
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 2 ടീസ്പൂൺ
പച്ചമുളക് – 2 എണ്ണം
മുളകുപൊടി – 1 ടീസ്പൂൺ
മല്ലിപ്പൊടി – 2 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ
കുരുമുളകുപൊടി – 1 ടീസ്പൂൺ
ഗരം മസാല – 1 ടീസ്പൂൺ
പെരുംജീരകപ്പൊടി – ½ ടീസ്പൂൺ
കറിവേപ്പില – 2 തണ്ട്
വെളിച്ചെണ്ണ – 3 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മട്ടനിൽ മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ഉപ്പ് എന്നിവ ചേർത്ത് യോജിപ്പിക്കുക.
കുക്കറിൽ മട്ടനും ആവശ്യത്തിന് വെള്ളവും ചേർത്ത് 4–6 വിസിൽ വരെ വേവിക്കുക. മട്ടന്റെ കഷണത്തിനനുസരിച്ച് സമയം ക്രമീകരിക്കുക.
ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കറിവേപ്പിലയും സവാളയും ചേർത്ത് ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വഴറ്റുക.
പച്ചമുളകും തക്കാളിയും ചേർത്ത് നന്നായി വഴറ്റുക.
വേവിച്ച മട്ടനും അതിന്റെ കുറച്ച് ചാറും ചേർക്കുക.
ഗരം മസാലയും പെരുംജീരകപ്പൊടിയും ചേർത്ത് ചെറിയ തീയിൽ ഇളക്കി വറുത്തെടുക്കുക.
മസാല മട്ടനിൽ നന്നായി പിടിച്ച് എണ്ണ തെളിഞ്ഞുവരുമ്പോൾ കുരുമുളകുപൊടിയും കറിവേപ്പിലയും ചേർത്ത് ഇറക്കിവയ്ക്കുക.