അറേബ്യൻ രുചിയിൽ നാടൻ മട്ടൻ മന്തി
മട്ടൺ വലിയ കഷണങ്ങൾ ആക്കിയത് - രണ്ടു കിലോ
ബസ്മതി അരി -ഒരു കിലോ
സവാള അരിഞ്ഞത്-2
തക്കാളി-2
പച്ചമുളക്-5
മട്ടൺ വലിയ കഷണങ്ങൾ ആക്കിയത് - രണ്ടു കിലോ
ബസ്മതി അരി -ഒരു കിലോ
സവാള അരിഞ്ഞത്-2
തക്കാളി-2
പച്ചമുളക്-5
ഇഞ്ചി ചതച്ചത്-ഒരു വലിയ കഷണം
വെളുത്തുള്ളി ചതച്ചത്-7 അല്ലി
മഞ്ഞൾപൊടി-ഒരു ചെറിയ സ്പൂൺ
ഗ്രാമ്പു-4
കറുവപ്പട്ട-രണ്ടു കഷണം
ഉണക്ക നാരങ്ങ-ഒന്ന്
നെയ്യ്-ആവശ്യത്തിനു
ചെറുനാരങ്ങ നീര് - ഒരെണ്ണത്തിന്റെ
ഉപ്പ്-പാകത്തിന്
പാകം ചെയ്യേണ്ട വിധം
ഒരു പാത്രം അടുപ്പിൽ വച്ച് രണ്ടു വലിയ സ്പൂൺ നെയ്യൊഴിച്ച് സവാള,പച്ചമുളക്,തക്കാളി,ഇഞ്ചി,വെളുത്തുള്ളി,മഞ്ഞൾപ്പൊടി,ഇവ വഴറ്റി മട്ടനും വെള്ളവും ആവശ്യത്തിനു ഉപ്പും ചേർത്ത് വേവിക്കുക
വെന്തു കഴിഞ്ഞാൽ ഇറച്ചി മാറ്റിവയ്ക്കുക.
ചുവടു കട്ടിയുള്ള വേറൊരു പാത്രം എടുത്ത് കഴുകി വച്ചിരിക്കുന്ന അരിയിടുക ഇതിലേക്ക് ആവശ്യമുള്ള വെള്ളവും(ഇറച്ചി വെന്ത വെള്ളം ഉപയോഗിച്ചാൽ രുചി കൂടും) ഉണക്ക നാരങ്ങയും,കറുവപ്പട്ടയും..ഗ്രാമ്പൂവും,ആവശ്യത്തിനു ഉപ്പും ചേർത്ത് നന്നായി ഇളക്കുക
തിളച്ചാലുടൻ തീ കുറച്ച്,ചെറിയ തീയിൽ വേവിക്കുക.വെന്തു കഴിഞ്ഞാൽ ചെറുനാരങ്ങ നീരും ചേർത്ത് ഇളക്കി മറിച്ചിടുക ഇതിനു ശേഷം വൃത്താകൃതിയിയിലുള്ള പാത്രത്തിൽ ആദ്യം ചോറ് നിരത്തി അതിനു മുകളിൽ വേവിച്ചു വെച്ചിരിക്കുന്ന മട്ടൻ നിരത്തുക.തക്കാളിയും നാരങ്ങയും സവാളയും കൊണ്ട് അലങ്കരിക്കാം.