തനി നാടൻ കറി ; അമ്മച്ചിമാരുടെ അതേ കൈപ്പുണ്യത്തിൽ ഒരു സ്പെഷ്യൽ റെസിപ്പി ഇതാ..
മട്ടൻ -1/2കിലോ
തൈര് -2ടേബിൾ സ്പൂൺ
ഇഞ്ചി പേസ്റ്റ് -1/2ടീസ്പൂൺ
വെളുത്തുള്ളി പേസ്റ്റ് -11/2ടീസ്പൂൺ
പച്ചമുളക് -4ennam
മഞ്ഞൾപൊടി -1/2ടീസ്പൂൺ
മുളക് പൊടി -1/2ടീസ്പൂൺ
മട്ടൻ -1/2കിലോ
തൈര് -2ടേബിൾ സ്പൂൺ
ഇഞ്ചി പേസ്റ്റ് -1/2ടീസ്പൂൺ
വെളുത്തുള്ളി പേസ്റ്റ് -11/2ടീസ്പൂൺ
പച്ചമുളക് -4ennam
മഞ്ഞൾപൊടി -1/2ടീസ്പൂൺ
മുളക് പൊടി -1/2ടീസ്പൂൺ
കുരുമുളക് പൊടി -1ടീസ്പൂൺ
മീറ്റ് മസാല -2ടീസ്പൂൺ
ഏലയ്ക്ക -2എണ്ണം
വഴനയില -1എണ്ണംഗ്രാമ്പു
കറുവപ്പട്ട -1കഷ്ണം
ഗ്രാമ്പു -3എണ്ണം
സവാള -2എണ്ണം
തക്കാളി -2എണ്ണ
ഉപ്പ്
ഓയിൽ
കറിവേപ്പില
മല്ലിയില
ഉണ്ടാക്കുന്ന വിധം
മട്ടൻ നന്നായി കഴുകി വെള്ളം കളഞ്ഞു എടുത്തു കഴിഞ്ഞ് അതിലേയ്ക്ക് മുളക് പൊടി, മഞ്ഞൾപൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഉപ്പ് തൈര് ചേർത്ത് നന്നായി മാരിനേറ്റ് ചെയ്തു ഒന്ന് തൊട്ട് രണ്ടു മണിക്കൂർ മാറ്റി വെയ്ക്കണം തക്കാളി പ്യുരി ആക്കി എടുക്കണം. കുക്കർ വെച്ച് ചുടാകുബോൾ ഓയിൽ ഒഴിച്ച് അതിൽ പട്ട, ഗ്രാമ്പു, ഏലയ്ക്ക വഴനയില, ഇട്ട് രണ്ടു മിനിറ്റ് കഴിഞ്ഞു ചെറുതായി അരിഞ്ഞ സവാള, പച്ചമുളക് ഇട്ട് സവാള ഗോൾഡൻ കളർ ആകുന്നത് വരെ വഴറ്റി flame ലോ ആക്കി മാരിനേറ്റ് ചെയ്തു വെച്ചിരിക്കുന്ന മട്ടൻ ഇട്ട് അഞ്ചു മിനിറ്റ് വഴറ്റി കഴിഞ്ഞു പത്തു മിനിറ്റ് അടച്ചു വെച്ച് വേവിക്കണം. അതിലേയ്ക്ക് മീറ്റ് മസാലയും, കുരുമുളക് പൊടിയും ചേർത്ത് നന്നായി യോജിപ്പിച്ചു കറിവേപ്പിലയും കൂടെ ഇട്ട് മൂന്നു മിനിറ്റ് കഴിഞ്ഞു എടുത്തു വെച്ചിരിക്കുന്ന ടൊമാറ്റോ പ്യുരി ചേർത്ത് അഞ്ചു മിനിറ്റ് കൂടെ വഴറ്റി അതിലേയ്ക്ക് ഒന്നര കപ്പ് വെള്ളം ഒഴിച്ച് കുക്കർ അടച്ചു മീഡിയം flame ആക്കി രണ്ട്, മൂന്നു വിസിൽ കേൾക്കുബോൾ സ്റ്റോവ് ഓഫ് ചെയ്യാം മല്ലിയില ഉണ്ടെങ്കിൽ അതും ഇട്ട് സെർവ് ചെയ്യാം.