മൂന്നു ചേരുവ കൊണ്ട് മുട്ടയപ്പം റെഡി

പച്ചരി - ഒരു കപ്പ്
ചോറ് - 2 ടേബിള്‍ സ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
 

ചേരുവ

പച്ചരി - ഒരു കപ്പ്
ചോറ് - 2 ടേബിള്‍ സ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം

പച്ചരി കുതര്‍ത്തു വയ്ക്കുക. ഇത് മിക്‌സിയുടെ ജാറിലേക്കിട്ട് അതിലേക്ക് ചോറും ഉപ്പും വെള്ളവുമൊഴിച്ച് നന്നായി അരച്ചെടുക്കുക. ഒരു പാനില്‍ എണ്ണ ഒഴിച്ചു ചൂടാകുമ്പോള്‍ ഒരു  തവി  മാവ് ഒഴിക്കുക. ഇത് നന്നായി പൊങ്ങിവരും. നല്ല ചൂടുള്ള എണ്ണയായിരിക്കണം. കുറച്ചു കഴിഞ്ഞ് തിരിച്ചിട്ടു കൊടുക്കുക. രണ്ടു ഭാഗവും പൊങ്ങിവന്നാല്‍ കോരി എടുക്കുക. അടിപൊളി രുചിയുള്ള മുട്ടയപ്പം റെഡി.