കുറഞ്ഞ ചെലവിൽ വയറുനിറയ്ക്കാം, രുചിയിലും മുന്നിൽ
Oct 15, 2026, 15:59 IST
ചേരുവകൾ
- മുട്ട – 4 എണ്ണം
- കടലമാവ് – 1 കപ്പ്
- അരിപ്പൊടി – 2 ടേബിൾസ്പൂൺ
- മുളകുപൊടി – ½ ടീസ്പൂൺ
- മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
- കായപ്പൊടി – ഒരു നുള്ള്
- ഉപ്പ് – ആവശ്യത്തിന്
- വെള്ളം – ആവശ്യത്തിന്
- എണ്ണ – വറുക്കാൻ
തയ്യാറാക്കുന്ന വിധം
1. മുട്ട പുഴുങ്ങി തൊലി കളഞ്ഞ് നീളത്തിൽ രണ്ടായി മുറിക്കുക.
2. കടലമാവ്, അരിപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, കായപ്പൊടി, ഉപ്പ് എന്നിവ ചേർക്കുക.
3. ആവശ്യത്തിന് വെള്ളം ചേർത്ത് കട്ടിയുള്ള മാവ് തയ്യാറാക്കുക.
4. മുട്ടക്കഷണങ്ങൾ മാവിൽ മുക്കി ചൂടായ എണ്ണയിൽ വറുത്തെടുക്കുക.
5. ഇരുവശവും സ്വർണനിറമാകുമ്പോൾ എണ്ണയിൽനിന്ന് മാറ്റാം.