ചായയ്ക്കൊപ്പം ക്രിസ്പിയായൊരു കടിയുണ്ടാകട്ടെ

 

 ചേരുവകൾ

- മുട്ട – 3 എണ്ണം
- മൈദ – 1 കപ്പ്
- അരിപ്പൊടി – 2 ടേബിൾസ്പൂൺ
- പഞ്ചസാര – 1 ടേബിൾസ്പൂൺ
- ഏലക്കാപ്പൊടി – ¼ ടീസ്പൂൺ
- ഉപ്പ് – ഒരു നുള്ള്
- വെള്ളം – ആവശ്യത്തിന്
- എണ്ണ – വറുക്കാൻ

തയ്യാറാക്കുന്ന വിധം

1. മുട്ട ഒരു പാത്രത്തിൽ പൊട്ടിച്ചൊഴിച്ച് പഞ്ചസാരയും ഉപ്പും ചേർത്ത് നന്നായി അടിച്ചെടുക്കുക.
2. മൈദ, അരിപ്പൊടി, ഏലക്കാപ്പൊടി എന്നിവ ചേർത്ത് യോജിപ്പിക്കുക.
3. ആവശ്യത്തിന് വെള്ളം ചേർത്ത് കട്ടിയുള്ളതും ഒഴിക്കാവുന്നതുമായ മാവ് തയ്യാറാക്കുക.
4. പാനിൽ എണ്ണ ചൂടാക്കി മാവ് ചെറിയ അളവിൽ ഒഴിച്ച് വറുത്തെടുക്കുക.
5. ഇരുവശവും സ്വർണനിറമാകുമ്പോൾ പുറത്തെടുത്ത് എണ്ണ വാർന്നശേഷം വിളമ്പുക.