റെസ്‌റ്റോറന്റ് രുചിയില്‍  മസാല തയ്യാറാക്കിയാലോ 
 

 

ചേരുവകൾ

ബട്ടൺ മഷ്‌റൂം- 200ഗ്രാം
Also Read

മഞ്ഞൾപ്പൊടി- ഒരു നുള്ള്

സൺ ഫ്‌ളവർ ഓയിൽ- 2 ടി സ്പൂൺ

ജീരകം- ഒരു നുള്ള്

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ-് 3 ടീ സ്പൂൺ

സവാള ( കൊത്തിയരിഞ്ഞത്)-2

തക്കാളി (പേസ്റ്റ് ആക്കിയത് )- 3

പച്ചമുളക്- 2

ഗരംമസാലപ്പൊടി- അര ടീ സ്പൂൺ

കാശ്മീരി ചില്ലി പൊടി- കാൽ ടീ സ്പൂൺ

പിരിയൻ മുളക്‌പൊടി- അര ടീ സ്പൂൺ

ഉപ്പ് - ആവശ്യത്തിന്

ബട്ടർ- അര ടേബിൾസ്പൂൺ

മല്ലിയില - ആവശ്യത്തിന്

പാചക രീതി

കൂൺ വൃത്തിയാക്കി കഴുകിയെടുത്ത ശേഷം ,ഒരു പാത്രത്തിൽ ഒരു കപ്പ് വെള്ളവും അല്പം മഞ്ഞൾപ്പൊടിയും ചേർത്ത് നാലു മിനിറ്റ് തിളപ്പിക്കിച്ചെടുക്കണം .എന്നിട്ട് കഷണങ്ങൾ ആക്കിവെയ്ക്കുക.
ഒരു പാനിൽ സൺഫ്‌ളവർ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ ജീരകം ഇടണം.

ജീരകം പൊട്ടിതുടങ്ങുമ്പോൾ ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് ഇട്ട് ഒരു മിനിറ്റ് ശേഷം സവാള അരിഞ്ഞത് കൂടിയിട്ട് നന്നായി വഴറ്റുക .നിറം മാറി തുടങ്ങുമ്പോൾ തക്കാളി പേസ്റ്റ്് കൂടി ഇതിലേയ്ക്ക് ചേർത്ത് നല്ലതു പോലെ വഴറ്റിയെടുക്കണം .

പച്ചമുളകും ഇതിലേയ്ക്ക് ചേർത്ത് കൊടുത്താം .അതിനുശേഷം എല്ലാ പൊടികളും ഇട്ട് നന്നായി വഴറ്റുക .പച്ചമണം മാറുമ്പോൾ കൂൺ കഷണങ്ങൾ ചേർത്ത് ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് വേവിക്കുക . കുറച്ച് വെള്ളം ചേർത്താൽ മതിയാകും . വെള്ളം വറ്റി കഴിയുമ്പോൾ തീ അണച്ച് ബട്ടർ,മല്ലിയില തൂവി അലങ്കരിക്കുക .രുചികരമായ കൂൺ മസാല ചൂടോടെ വിളമ്പാം.