ചായയുടെ കൂടെ കഴിക്കാൻ ഒരു വ്യത്യസ്ത മുറുക്ക് തയ്യാറാക്കാം 

തക്കാളി ചെറുതായി മുറിച്ച് വെളുത്തുള്ളിയുമായി വെള്ളം ചേർക്കാതെ അരച്ചെടുക്കുക.  അരിപ്പൊടി, കടലമാവ്, മുളകുപൊടി, കുരുമുളക് പൊടി ജീരകം, കായപ്പൊടി, ഉപ്പ് , വെണ്ണ എന്നിവ നന്നായി യോജിപ്പിക്കുക
 

വേണ്ട ചേരുവകൾ 

    1.തക്കാളി                              2 എണ്ണം 
    2.അരിപ്പൊടി                      ഒന്നര കപ്പ് 
    3.കടലമാവ്                          അര കപ്പ് 
    4.മുളകുപൊടി                   ഒരു ടീ സ്പൂൺ 
    5.കുരുമുളക് പൊടി         അര ടീ സ്പൂൺ 
    6.വെണ്ണ                                ഒരു ടേബിൾ സ്പൂൺ 
    7.ജീരകം                               അര ടീ സ്പൂൺ 
    8.കായപ്പൊടി                     കാൽ ടീ സ്പൂൺ 
    9.വെളുത്തുള്ളി                  ആറ് അല്ലി 
    10.ഉപ്പ്, വെളുത്തുള്ളി       ആവശ്യത്തിന് 


തയ്യാറാക്കുന്ന വിധം

തക്കാളി ചെറുതായി മുറിച്ച് വെളുത്തുള്ളിയുമായി വെള്ളം ചേർക്കാതെ അരച്ചെടുക്കുക.  അരിപ്പൊടി, കടലമാവ്, മുളകുപൊടി, കുരുമുളക് പൊടി ജീരകം, കായപ്പൊടി, ഉപ്പ് , വെണ്ണ എന്നിവ നന്നായി യോജിപ്പിക്കുക. അതിലേക്ക് അരച്ച തക്കാളി കൂടി ചേർത്ത് മാവ് നല്ല മയത്തിലാക്കുക ( ആവശ്യമെങ്കിൽ കുറച്ച് വെള്ളം ചേർക്കാം ). സേവ നാഴിയിൽ മുറുക്കിന്റെ ചില്ലിട്ടതിനു ശേഷം മാവ് നിറച്ച് ചൂടായ എണ്ണയിലേക്ക് മുറുക്ക് പിഴിഞ്ഞ് ഇടുക.