ഊണിന് മാറ്റുകൂട്ടി നാടൻ മുരിങ്ങക്ക തീയൽ

ചേരുവകൾ
മുരിങ്ങക്ക – 2 എണ്ണം
ചെറിയ ഉള്ളി – 10 എണ്ണം
പച്ചമുളക് – 2 എണ്ണം
മുളകുപൊടി – 1 ടീസ്പൂൺ

 

ചേരുവകൾ
മുരിങ്ങക്ക – 2 എണ്ണം
ചെറിയ ഉള്ളി – 10 എണ്ണം
പച്ചമുളക് – 2 എണ്ണം
മുളകുപൊടി – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
മല്ലിപ്പൊടി – 1½ ടീസ്പൂൺ
പുളിവെള്ളം – 1 ചെറിയ കപ്പ്
ഉപ്പ് – ആവശ്യത്തിന്
അരക്കാൻ
തേങ്ങ ചിരണ്ടിയത് – 1 കപ്പ്
വറ്റൽമുളക് – 3 എണ്ണം
മല്ലി – 1 ടേബിൾസ്പൂൺ
ഉലുവ – ¼ ടീസ്പൂൺ
കറിവേപ്പില – കുറച്ച്
താളിക്കാൻ
വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
കടുക് – ½ ടീസ്പൂൺ
വറ്റൽമുളക് – 2 എണ്ണം
കറിവേപ്പില – കുറച്ച്

തയ്യാറാക്കുന്ന വിധം

തേങ്ങ, വറ്റൽമുളക്, മല്ലി, ഉലുവ എന്നിവ വെളിച്ചെണ്ണയിൽ നന്നായി ബ്രൗൺ നിറമാകുന്നത് വരെ വറുക്കുക.
ഇത് തണുത്ത ശേഷം കുറച്ച് വെള്ളം ചേർത്ത് അരച്ചെടുക്കുക.
മുരിങ്ങക്ക കഷണങ്ങളാക്കി അരിയുക.
ഒരു പാത്രത്തിൽ മുരിങ്ങക്ക, ചെറിയ ഉള്ളി, പച്ചമുളക്, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക.
ശേഷം മുളകുപൊടി, മല്ലിപ്പൊടി, പുളിവെള്ളം ചേർത്ത് തിളപ്പിക്കുക.
അരച്ച തേങ്ങ മിശ്രിതം ചേർത്ത് കുറച്ച് സമയം കൂടി വേവിക്കുക.
മറ്റൊരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.
വറ്റൽമുളകും കറിവേപ്പിലയും ചേർത്ത് താളിച്ച് തീയലിലേക്ക് ഒഴിക്കുക