ബ്രേക്ക്ഫാസ്റ്റ് ഇനി ഹെൽത്തിയാക്കാം! ഇതാ സൂപ്പർ സോഫ്റ്റ് 'മൂലി പറാത്ത
ആവശ്യമായ സാധനങ്ങൾ
മാവിന്
ഗോതമ്പ് പൊടി – 2 കപ്പ്
ഉപ്പ് – ആവശ്യത്തിന്
ആവശ്യമായ സാധനങ്ങൾ
മാവിന്
ഗോതമ്പ് പൊടി – 2 കപ്പ്
ഉപ്പ് – ആവശ്യത്തിന്
എണ്ണ – 1 ടേബിൾസ്പൂൺ
വെള്ളം – ആവശ്യത്തിന്
ഫില്ലിങ്ങിന്
മൂലി (മുള്ളങ്കി) – 2 എണ്ണം (തുരന്നത്)
പച്ചമുളക് – 2 എണ്ണം (ചെറുതായി അരിഞ്ഞത്)
ഇഞ്ചി – 1 ടീസ്പൂൺ (ചതച്ചത്)
മല്ലിയില – 2 ടേബിൾസ്പൂൺ
മുളകുപൊടി – ½ ടീസ്പൂൺ
ജീരകപ്പൊടി – ½ ടീസ്പൂൺ
ഗരം മസാല – ½ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഗോതമ്പ് പൊടി, ഉപ്പ്, എണ്ണ എന്നിവ ചേർത്ത് മൃദുവായ മാവ് കുഴച്ച് 15–20 മിനിറ്റ് മൂടിവയ്ക്കുക.
മൂലി തുരന്നത് അല്പം ഉപ്പ് ചേർത്ത് 10 മിനിറ്റ് വച്ച ശേഷം നന്നായി പിഴിഞ്ഞ് വെള്ളം കളയുക.
ഇതിലേക്ക് പച്ചമുളക്, ഇഞ്ചി, മല്ലിയില, മുളകുപൊടി, ജീരകപ്പൊടി, ഗരം മസാല എന്നിവ ചേർത്ത് മിക്സ് ചെയ്യുക.
മാവ് ചെറിയ ഉരുളകളാക്കി പരത്തി നടുവിൽ മൂലി മിശ്രിതം വെച്ച് പൊതിയുക.
അല്പം മാവ് വിതറി വട്ടത്തിൽ പരത്തുക.
ചൂടായ തവയിൽ ഇട്ട് ഇരുവശവും എണ്ണയോ നെയ്യോ പുരട്ടി ഗോൾഡൻ ബ്രൗൺ ആകുന്നതുവരെ ചുട്ടെടുക്കുക.