മുരിങ്ങയില ചമ്മന്തി പൊടി 

മുരിങ്ങയില – ഒരു കപ്പ്‌
ഉഴുന്ന് – 1 ടേബിൾ സ്പൂൺ
കടലപ്പരിപ്പ് – 1 ടേബിൾ സ്പൂൺ
തൂവരപരിപ്പ് – 2 ടേബിൾ സ്പൂൺ
 

ആവശ്യമായ സാധനങ്ങൾ

മുരിങ്ങയില – ഒരു കപ്പ്‌
ഉഴുന്ന് – 1 ടേബിൾ സ്പൂൺ
കടലപ്പരിപ്പ് – 1 ടേബിൾ സ്പൂൺ
തൂവരപരിപ്പ് – 2 ടേബിൾ സ്പൂൺ
മല്ലി – 1 ടേബിൾ സ്പൂൺ
കുരുമുളക് പൊടി – 1 ടേബിൾ സ്പൂൺ
നല്ലജീരകം – ½ ടീസ്പൂൺ
വെളുത്തുള്ളി – 10 അല്ലി
വറ്റൽമുളക് – 5 എണ്ണം
കറിവേപ്പില്ല – 1 തണ്ട്
കായം – ഒരു ചെറിയ കഷ്ണം
പുളി – നെല്ലിക്ക വലുപ്പത്തിൽ
ഉപ്പ് – ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം

ആദ്യം ഒരു പത്രം അടുപ്പിൽ വച്ച് അതിലേക്ക് മുരിങ്ങയിലയിട്ട് നന്നായി വറുക്കുക. ശേഷം അതേ പാത്രത്തിൽ കടലപ്പരിപ്പ്, ഉഴുന്ന്, തുവരപ്പരിപ്പ്, മല്ലി, കുരുമുളക്, ജീരകം എന്നിവ ഇട്ട് നന്നായി മൂപ്പിച്ചെടുക്കുക. ഇത് അടുപ്പിൽ നിന്നും വാങ്ങി വച്ച ശേഷം ഇതേ പാത്രത്തിൽ അല്പം വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് വെളുത്തുള്ളി വറ്റൽ മുളക്, കായം, കറിവേപ്പില, പുളി എന്നിവയെല്ലാമിട്ട് നന്നായി വഴറ്റുക. അതുകഴിഞ്ഞ് ഇങ്ങനെ വറുത്തെടുത്ത സാധനങ്ങളെല്ലാം ചൂടാറിയ ശേഷം ഒരുമിച്ച് മിക്സിയിലിട്ട് കുറച്ച് ഉപ്പും ഇട്ട് നന്നായി പൊടിച്ചെടുക്കുക. രുചികരമായ മുരിങ്ങയില ചമ്മന്തി പൊടി റെഡി.