ബ്രേക്ക്ഫാസ്റ്റ് അടിപൊളിയാക്കാൻ ഒരു ഹെൽത്തി നോർത്ത് ഇന്ത്യൻ സ്റ്റെെൽ മൂലി പറാത്ത

ചേരുവകൾ

    ഗോതമ്പുപൊടി – 1 കപ്പ്

    മുള്ളങ്കി – 1 ഇടത്തരം

    പച്ചമുളക് – 1 എണ്ണം

    ഇഞ്ചി ചതച്ചത് – ½ ടീസ്പൂൺ

    ജീരകം – ¼ ടീസ്പൂൺ

    മല്ലിയില – കുറച്ച്

 

ചേരുവകൾ

    ഗോതമ്പുപൊടി – 1 കപ്പ്

    മുള്ളങ്കി – 1 ഇടത്തരം

    പച്ചമുളക് – 1 എണ്ണം

    ഇഞ്ചി ചതച്ചത് – ½ ടീസ്പൂൺ

    ജീരകം – ¼ ടീസ്പൂൺ

    മല്ലിയില – കുറച്ച്

    മഞ്ഞൾപ്പൊടി – ഒരു നുള്ള്

    ഉപ്പ് – ആവശ്യത്തിന്

    എണ്ണ – 1–2 ടീസ്പൂൺ

    വെള്ളം – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

    ഗോതമ്പുപൊടിയിൽ ഉപ്പും വെള്ളവും ചേർത്ത് മൃദുവായി കുഴച്ച് 10 മിനിറ്റ് മാറ്റിവയ്ക്കുക.

    മുള്ളങ്കി ഗ്രേറ്റ് ചെയ്ത് വെള്ളം നന്നായി പിഴിഞ്ഞുകളയുക.

    അതിൽ പച്ചമുളക്, ഇഞ്ചി, ജീരകം, മല്ലിയില, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് യോജിപ്പിക്കുക.

    മാവിൽ നിന്ന് ചെറിയ ഉരുളയെടുത്ത് പരത്തി നടുവിൽ മൂലി മസാല നിറച്ച് പൊതിയുക.

    വീണ്ടും പതുക്കെ പരത്തുക.

    ചൂടായ തവയിൽ ഇട്ട് ഇരുവശവും അല്പം എണ്ണ പുരട്ടി നന്നായി ചുട്ടെടുക്കുക.