റെസ്റ്റോറന്റ് സ്റ്റൈൽ മോമോസ് ഇനി വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം
ചേരുവകൾ
മാവിന്:
മൈദ – 2 കപ്പ്
ഉപ്പ് – ½ ടീസ്പൂൺ
വെള്ളം – ആവശ്യത്തിന്
ചേരുവകൾ
മാവിന്:
മൈദ – 2 കപ്പ്
ഉപ്പ് – ½ ടീസ്പൂൺ
വെള്ളം – ആവശ്യത്തിന്
എണ്ണ – 1 ടീസ്പൂൺ
ഫില്ലിംഗിന്:
കാബേജ് – 1 കപ്പ്, ചെറുതായി അരിഞ്ഞത്
കാരറ്റ് – ½ കപ്പ്, അരിഞ്ഞത്
സവാള – 1 എണ്ണം
വെളുത്തുള്ളി – 1 ടീസ്പൂൺ, അരിഞ്ഞത്
ഇഞ്ചി – ½ ടീസ്പൂൺ
കുരുമുളകുപൊടി – ½ ടീസ്പൂൺ
സോയ സോസ് – 1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
എണ്ണ – 1 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
മാവ്: മൈദ, ഉപ്പ്, എണ്ണ എന്നിവ ചേർത്ത് കുറച്ച് വെള്ളം ഒഴിച്ച് മൃദുവായി കുഴയ്ക്കുക. 20–30 മിനിറ്റ് മൂടിവെക്കുക.
ഫില്ലിംഗ്: പാനിൽ എണ്ണ ചൂടാക്കി ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റുക.
സവാള, കാരറ്റ്, കാബേജ് എന്നിവ ചേർത്ത് high flame-ൽ 2–3 മിനിറ്റ് വഴറ്റുക.
സോയ സോസ്, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി തീ ഓഫ് ചെയ്യുക. പൂർണ്ണമായി തണുക്കാൻ അനുവദിക്കുക.
മാവ് ചെറിയ ഉരുളകളാക്കി വളരെ നേർത്തതായി പരത്തുക.
നടുവിൽ ഒരു സ്പൂൺ ഫില്ലിംഗ് വെച്ച് അരികുകൾ മടക്കി മോമോസിന്റെ ആകൃതിയിൽ അടയ്ക്കുക.
സ്റ്റീമറിൽ വെള്ളം തിളപ്പിച്ച് മോമോസ് 10–12 മിനിറ്റ് ആവിയിൽ വേവിക്കുക.
മോമോസിന്റെ പുറംഭാഗം അല്പം തിളങ്ങുന്നതായി തോന്നുമ്പോൾ എടുത്ത് ചൂടോടെ വിളമ്പാം