ബ്രേക്ക് ഫാസ്റ്റിന് ഒരു ‘മോഡേൺ ഇഡലി’ ആയാലോ? 

വെളിച്ചെണ്ണ
മുളകുപൊടി
മഞ്ഞൾപ്പൊടി
തക്കാളി
 


ആവശ്യമായ ചേരുവകൾ

വെളിച്ചെണ്ണ
മുളകുപൊടി
മഞ്ഞൾപ്പൊടി
തക്കാളി
സവാള
ഇഞ്ചി
വെളുത്തുള്ളി
പച്ചമുളക്
കറിവേപ്പില
ജീരകം
ഉപ്പ്

തയ്യാറാക്കുന്ന രീതി

ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ അതിലേക്ക് അൽപ്പം വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേയ്ക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റാം. ശേഷം സവാള ചെറുതായി അരിഞ്ഞത് ചേർത്തിളക്കി യോജിപ്പിക്കാം. ഇതിലേക്ക് കാൽ ടീസ്പൂൺ ജീരകവും ഉപ്പും ചേർക്കുക. ശേഷം ചെറിയ കഷ്ണങ്ങളാക്കിയ തക്കാളി കൂടി ചേർത്തിളാക്കാം.

എണ്ണ തെളിഞ്ഞു വരുമ്പോൾ മഞ്ഞൾപ്പൊടി, എരിവിനനുസരിച്ച് മുളകുപൊടി ചേർത്തിളക്കാം. കുറച്ച് വെള്ളം കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം. ആവശ്യമെങ്കിൽ കുറച്ച് മല്ലിയില കൂടി ചേർക്കാം. ശേഷം മറ്റൊരു പാനിൽ എണ്ണയൊഴിച്ച് ആദ്യം തയ്യാറാക്കിയ മസാലയിൽനിന്ന് കുറച്ചെടുത്ത് ഇഡലിയുടെ വലുപ്പത്തിൽവച്ച് അതിനുമുകളിലായി മാവ് ഒഴിക്കാം. ഇരുവശങ്ങളും നന്നായി വേവിച്ചെടുക്കുക.