സീഫുഡ് ബിരിയാണി കഴിക്കാൻ ഇനി റെസ്റ്റോറന്റിൽ പോകണ്ട, ഇനി വീട്ടിൽ തയ്യാറാക്കൂ ...

 

ചേ​രു​വ​ക​ൾ

    ഖൈ​മ അ​രി - 3 ക​പ്പ്
    ചൂ​ട് വെ​ള്ളം - 6 ക​പ്പ്
    ചെ​മ്മീ​ൻ - 200 ഗ്രാം
    ​സ്ക്വി​ഡ് - 200 ഗ്രാം
    ​കി​ങ് ഫി​ഷ് - 500 ഗ്രാം
    ​സ​വാ​ള - 4 എ​ണ്ണം
    ത​ക്കാ​ളി - 1 എ​ണ്ണം
    പ​ച്ച​മു​ള​ക് - 6 എ​ണ്ണം
    ഇ​ഞ്ചി വ​ലി​യ​ത് - 1 ക​ഷ​ണം
    വെ​ളു​ത്തു​ള്ളി - 10 അ​ല്ലി
    ക​റി​വേ​പ്പി​ല - 2 ത​ണ്ട്
    ചെ​റു​നാ​ര​ങ്ങ - 1 എ​ണ്ണം
    മ​ഞ്ഞ​ൾ​പ്പൊ​ടി - കാ​ൽ ടീ​സ്പൂ​ൺ
    മു​ള​കു​പൊ​ടി - 3 ടീ​സ്പൂ​ൺ
    ഗ​രം​മ​സാ​ല - 1 ടീ​സ്പൂ​ൺ
    പ​ട്ട, ഗ്രാ​മ്പൂ, ഏ​ല​ക്ക - 3 എ​ണ്ണം വീ​തം
    ഉ​പ്പ്, നെ​യ്യ്‌, ഓ​യി​ൽ - ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം

പാ​ത്ര​ത്തി​ൽ ആ​വ​ശ്യ​ത്തി​ന് നെ​യ്യ്‌, ഓ​യി​ൽ ചേ​ർ​ത്ത് ചൂ​ടാ​കു​മ്പോ​ൾ നേ​രി​യ​താ​യി മു​റി​ച്ച സ​വാ​ള ചേ​ർ​ത്ത് ഫ്രൈ ​ചെ​യ്ത് മാ​റ്റി​വെ​ക്കു​ക. പ​ട്ട, ഗ്രാ​മ്പൂ, ഏ​ല​ക്ക ക​ഴു​കി വൃ​ത്തി​യാ​യി വെ​ച്ച അ​രി ആ​വ​ശ്യ​ത്തി​ന് ഉ​പ്പ് ചേ​ർ​ത്ത് മൂ​ന്ന് മി​നി​റ്റ് വ​റു​ക്കു​ക. ഇ​തി​ലേ​ക്ക് ആ​റ് ക​പ്പ് ചൂ​ടു​വെ​ള്ളം ചേ​ർ​ത്തി​ള​ക്കി മൂ​ടി​വെ​ച്ച് നെ​യ്ചോ​ർ ത​യാ​റാ​ക്കി​വെ​ക്കു​ക.

ശേ​ഷം ഒ​രു പാ​നി​ൽ ര​ണ്ട് ടേ​ബി​ൾ സ്പൂ​ൺ ഓ​യി​ൽ ഒ​ഴി​ച്ച് ചൂ​ടാ​കു​മ്പോ​ൾ ഉ​പ്പ്, മ​ഞ്ഞ​ൾ​പ്പൊ​ടി, മു​ള​കു​പൊ​ടി, ചെ​റു​നാ​ര​ങ്ങ​നീ​ര് ചേ​ർ​ത്ത് മാ​രി​നേ​റ്റ് ചെ​യ്ത് വെ​ച്ച മി​ക്സ​ഡ് ഫി​ഷ് ഷാ​ലോ ഫ്രൈ ​ചെ​യ്ത് മാ​റ്റി​വെ​ക്കു​ക. ഇ​തേ ഓ​യി​ലി​ലേ​ക്ക് നൈ​സാ​യി നീ​ള​ത്തി​ൽ മു​റി​ച്ച മൂ​ന്ന് സ​വാ​ള ന​ന്നാ​യി വ​ഴ​റ്റു​ക.

ശേ​ഷം ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി, പ​ച്ച​മു​ള​ക് ച​ത​ച്ച​ത്, ചെ​റു​താ​യി മു​റി​ച്ച ത​ക്കാ​ളി, മ​ല്ലി​യി​ല ആ​വ​ശ്യ​ത്തി​ന് ഉ​പ്പ് ചേ​ർ​ത്തി​ള​ക്കി അ​ഞ്ച്​ മി​നി​റ്റ് വ​ഴ​റ്റു​ക. ചെ​റു​നാ​ര​ങ്ങ​നീ​ര്‌, ക​റി​വേ​പ്പി​ല, ഗ​രം​മ​സാ​ല, ഫ്രൈ ​ചെ​യ്തു​വെ​ച്ച ഫി​ഷ് ചേ​ർ​ത്തി​ള​ക്കി മു​ക​ളി​ൽ ത​യാ​റാ​ക്കി വെ​ച്ച നെ​യ്ചോ​ർ ചേ​ർ​ത്ത് ന​ന്നാ​യി പ്ര​സ് ചെ​യ്ത് മു​ള​കി​ൽ ഫ്രൈ ​ചെ​യ്തു​വെ​ച്ച സ​വാ​ള, ആ​വ​ശ്യ​മെ​ങ്കി​ൽ കു​റ​ച്ചു മ​ല്ലി​യി​ല ചേ​ർ​ത്ത് പാ​ൻ മൂ​ടി​വെ​ച്ച് ചെ​റി​യ തീ​യി​ൽ അ​ഞ്ച് മി​നി​റ്റ് ചൂ​ടാ​ക്കി​യ ശേ​ഷം ചൂ​ടോ​ടെ റെ​യ്ത്ത, പി​ക്കി​ൾ എ​ന്നി​വ​യു​ടെ കൂ​ടെ സെ​ർ​വ് ചെ​യ്യാം.